തരുവണയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
തരുവണ: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് നിലത്ത് വലിച്ചിഴച്ച് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണയിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ‘രക്തം ചിന്തി പ്രതിഷേധങ്ങളെ അടിച്ചമർത്താനാവില്ല, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം നടന്നത്.
യോഗത്തിൽ മോയി കട്ടയാട്, ജിൻഷാദ് വാരാമ്പറ്റ, അസീസ് തോലൻ, ഇബ്രാഹീം സി എച്ച്, അനസ് ബിസ്മി, നാസർ സാവാൻ, എ കെ നാസർ, നാസർ പുലിക്കാട്, സമദ് വെള്ളമുണ്ട, ഹാരിസ് ആറുവാൾ, മമ്മൂട്ടി കെല്ലൂർ, അജ്നാസ്, സുഹൈൽ, മിദ്‌ലാജ്, വി.അബ്ദുള്ള, നൗഫൽ, ഉസ്മാൻ പള്ളിയാൽ, പി.കെ.മുഹമ്മദ്, മുഹമ്മദലി വെള്ളമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് തുടങ്ങിയ മറ്റ് പോഷക സംഘടനകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്തു.





Leave a Reply