July 24, 2026

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

0
IMG_20260724_101310
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ പ്രതിരോധിക്കാനും സുരക്ഷിതമായ നാളേക്കായി പ്രാദേശിക വികസന ഇടപെടലുകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് വൈത്തിരി ഗ്രാമപഞ്ചായത്തും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. അതിതീവ്ര മഴ, പ്രളയം, മണ്ണടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്ത സാധ്യതകൾ മുൻനിർത്തി, ശാസ്ത്രീയ അടിത്തറയിലുള്ള പ്രാദേശിക കാലാവസ്ഥാ കർമ്മ പദ്ധതിക്ക് (LAPCC) രൂപം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന അഞ്ച് വർഷത്തെ പഞ്ചായത്തിന്റെ വികസന ദിശ നിർണ്ണയിക്കാൻ ഈ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ഹ്യൂം സെന്റർ ക്ലൈമറ്റ് ആക്ഷൻ ലീഡ് ജയ്ശ്രീകുമാർ ആമുഖ പ്രഭാഷണവും സ്വാഗതവും നിർവ്വഹിച്ചു. ഹ്യൂം സെന്റർ റിസർച്ച് അസിസ്റ്റന്റ് ഹൃദ്യ രേവതി കാലാവസ്ഥാ കർമ്മ പദ്ധതി സംബന്ധിച്ച വിഷയാവതരണം നടത്തി. പ്രാദേശിക ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങൾ, ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ, സമ്പദ്‌വ്യവസ്ഥ എന്നിവ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന്റെ പ്രസക്തി വിഷയാവതരണത്തിൽ ചൂണ്ടിക്കാണിച്ചു.

തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകൾക്കും ആശയരൂപീകരണത്തിനും മുനീർ, വിവേകാനന്ദ്, ആദിർഷ, സിദ്ധാർത്ഥ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, കർഷക സംഘടനകൾ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, RRT/BMC പ്രതിനിധികൾ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *