July 27, 2026

ടി സിദ്ധിഖിൻ്റെ മന്ത്രിസ്ഥാനം വയനാടിൻ്റെ പുരോഗതിക്ക് വേഗം കൂട്ടും : അഡ്വ ടി.ജെ ഐസക്

0
IMG_20260726_123811
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ടി സിദ്ധിഖിൻ്റെ മന്ത്രിസ്ഥാനം വയനാടിൻ്റെ വികസനത്തിന് വേഗം കൂട്ടുമെന്ന് ഡിസിസിപ്രസിഡൻ്റ് അഡ്വ ടി.ജെ ഐസക്ക് പറഞ്ഞു. സാംസ്‌കാരിക രംഗത്ത് കെപിസിസി സംസ്‌കാര സാഹിതിയുടെ പ്രവർത്തനം പുതിയമാറ്റങ്ങൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെ പി സി സംസ്‌കാര സാഹിതി കൽപ്പറ്റനിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ടി സിദ്ധിഖിന് നൽകിയസ്വീകരണവും സാഹിതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിൻ്റെ സാംസ്‌കാരികവും കാർഷികവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്ന തിനാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ധിഖ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡൻ്റ് വന്ദന ഷാജു അധ്യക്ഷം വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർ പി പി പി ആലി മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലയിലുള്ള കലാപ്രതിഭകളെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്‌ണൻ ആദരിച്ചു. മെമ്പർഷിപ്പ് വിതരണം ജില്ല പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ നടത്തി . ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ബി സുരേഷ് ബാബു,സാഹിതി ജില്ലാ കൺവീനർ സി.കെ ജിതേഷ്, നിയോജകമണ്ഡലം കൺ വീനർ ടിസതീഷ് കുമാർ കോട്ടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് രജിത സി സി, സുന്ദർരാജ് എടപ്പെട്ടി, എബ്രഹാം കെ മാത്യു, കെ പത്‌മനാഭൻ , രനീഷ് പി പി, എൻ അബ്‌ദുൾ മജീദ്, ഗിരിജസതീഷ് ,ശ്രീജ ബാബു, കെശശികുമാർ, എ സി മാത്യൂസ്, സുജാത മഹാദേവൻ ,ഷീജ അരപ്പറ്റ ,എം ജി ഉണ്ണി വി കെ ഭാസ്‌കരൻ ഡോ. സീന തോമസ്, ബിനു മാങ്കൂട്ടത്തിൽ, ജിൻസ് ഫാൻ്റസി, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *