വള്ളിയൂര്‍ക്കാവില്‍ ചികിത്സാ ധനസഹായ പദ്ധതിക്ക് തുടക്കംകുറിച്ചു
മാനന്തവാടി: ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിന്‍റെ 5 കി മി പരിധിയില്‍ വരുന്ന മാനന്തവാടി നഗരസഭയിലെയും അതോടൊപ്പം എടവക ഗ്രാമപഞ്ചായത്തിലെ ചില വാര്‍ഡുകളും പരിഗണിച്ചാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. ക്ഷേത്രം ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് ഇതിനായി ഈ വര്‍ഷം വിതരണം ചെയ്യുന്നത്. ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ലഭിക്കുന്ന മുറയ്ക്ക് അര്‍ഹതപ്പെട്ടവരെ കണ്ടെത്തിയാണ് ധനസഹായം നല്‍കുക. അപേക്ഷാ ഫോം തിങ്കളാഴ്ച മുതല്‍ ക്ഷേത്രത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റും, സര്‍വീസിലുള്ള ഗവ ഡോക്ടറുടെ സാക്ഷ്യപത്രവും, പരിധിയില്‍പ്പെട്ട വാര്‍ഡ് അംഗത്തിന്‍റെ സ്ഥിരതാമസക്കാരനാണെന്ന സാക്ഷ്യപത്രവും സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 9 ന് വൈകുന്നേരം 5 മണിവരെ നല്‍കാവുന്നതാണ്. അപേക്ഷരുടെ എണ്ണത്തിനനുസരിച്ച് രോഗത്തിന്‍റെ കാഠിന്യവും മറ്റും കണക്കിലെടുത്ത് അര്‍ഹതപ്പെട്ട 20 ആളുകളെ തിരഞ്ഞെടുത്ത് പതിനായിരം രൂപ വീതം ഈ വര്‍ഷം തന്നെ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി, എക്സിക്യുട്ടീവ് ഓഫീസര്‍ കെ വി നാരായണന്‍ നമ്പൂതിരി, കെ എ ശ്രീകേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേത്രം ഓഫീസുമായോ, 04935 240084, 9744798049 എന്നീ നമ്പറുകളിലോ ബന്ധപ്പെടെണ്ടതാണ്എന്നും ഭാരവാഹികള്‍ അറിയിച്ചു.
Also read





Leave a Reply