വേൾഡ് അംബാസിഡർ ഓഫ് ആയുർവേദ ഡോ: മജീദിന് നാളെ കൽപ്പറ്റയിൽ സ്വീകരണം.
കൽപ്പറ്റ:
ആയുർവേദത്തിന്റെ ആധുനികാചാര്യൻ ഡോ: മുഹമ്മദ് മജീദിന് വയനാട് വെൽനെസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കൽപ്പറ്റ പി. ഡബ്ള്യൂ .ഡി . റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സ്വീകരണം നൽകും. വേൾഡ് അംബാസിഡർ ഓഫ് ആയുർവേദ എന്നറിയപ്പെടുന്ന ഡോ: മജീദിന് വയനാട്ടിൽ ആദ്യമായാണ് സ്വീകരണം ഒരുക്കുന്നതെന്ന് സംഘാടക സമിതി അധ്യക്ഷൻ സിബി തോമസ് പറഞ്ഞു.വയനാട് ഡബ്ല്യൂ.എം. ഒ ജനറൽ സെക്രട്ടറി ജമാൽ, കാസർഗോഡ് സുന്നി മഹൽ ഫെഡറേഷൻ പ്രസിഡണ്ട് പൂക്കോയ തങ്ങൾ, മാർക്കറ്റിംഗ് ഫെഡ് ചെയർമാൻ അഡ്വ: സോണി സെബാസ്റ്റ്യൻ , ഫാ: റെനി മുടപ്പള്ളി ,അഡ്വക്കേറ്റ് വേണുുഗോപാൽ സജി മാത്യു, തുടങ്ങിയവർ സംബന്ധിക്കും.




Leave a Reply