May 9, 2026

എസ്.ഡി.പി.ഐ വയനാട് ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു

0
IMG-20190301-WA0037
By ന്യൂസ് വയനാട് ബ്യൂറോ
. കൽപ്പറ്റ: വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എസ്ഡിപിഐ ചരിത്ര മുന്നേറ്റം കുറിക്കുമെന്ന്ദേശീയ സെക്രട്ടറി ഡോ. ആവാദ് ശരീഫ് പറഞ്ഞു.വയനാട് ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹിക ജനാധിപത്യം പുന:സ്ഥാപിക്കപ്പെടണമെങ്കിൽ യഥാർത്ഥ ബദൽ രാഷ്ട്രീയം ഇന്ത്യയിൽ ഉയർന്ന് വരേണ്ടതുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജെപിക്കും മൃദു ഹിന്ദുത്വത്തിൽ നിന്നും തീവ്രഹിന്ദുത്വത്തിലേക്ക് ചുവടു മാറ്റി ബിജെപി യോട് മത്സരിച്ച് കൊണ്ടിരിക്കുന്ന കോൺഗ്രസ്സിന് രാജ്യത്തെ മതേതരത്വം സംരക്ഷിക്കാനാവില്ലയെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മയിൽ വിഷയാവതരണം നടത്തി.സംസ്ഥാന സമിതിയംഗങ്ങളായ ജലീൽ നീലാമ്പ്ര, പി.ആർ.കൃഷ്ണൻകുട്ടി, കൃഷ്ണൻഎരഞ്ഞിക്കൽ, വയനാട് ജില്ലാ പ്രസിഡന്റ് എൻ.ഹംസ, ജനറൽ സെക്രട്ടറി ടി.നാസർ,കോഴിക്കോട് ജില്ലാ സെക്രട്ടറി സലീം കാരാടി, നിയുക്ത സ്ഥാനാർത്ഥി ബാബു മണി കരിവാരക്കുണ്ട്, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം ടി.കെ.അബ്ദു സമദ്, മണ്ഡലം ജില്ലാനേതാക്കൾ സംസാരിച്ചു.നിയുക്ത സ്ഥാനാർത്ഥി ബാബു മണി കരിവാര കണ്ടിനെ ആനയിച്ചുകൊണ്ട് കൽപ്പറ്റ നഗരത്തിൽ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *