കെയർ ഹോം പദ്ധതിയിലെ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പ് മുഖേന കെയർ ഹോം പദ്ധതിപ്രകാരം വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് വെള്ളമുണ്ട പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട. മംഗലശ്ശേരി ജറിയത് എന്ന വീട്ടമ്മയ്ക്ക് 5ലക്ഷം രൂപ മുടക്കി 50 ദിവസം കൊണ്ട് എല്ലാ സൗകര്യങ്ങളോടുകൂടിയ വീട് നിർമ്മിച്ച് നൽകിയത്. ജില്ലയിൽ പുനർനിർമ്മാണം നടക്കുന്ന 800 വീടുകളിൽ നിർമ്മാണം പൂർത്തീകരിച്ച ആദ്യ വീടാണിത്. സമയബന്ധിതമായി വളരെ പെട്ടെന്ന് പണി പൂർത്തീകരിക്കാൻ സാധിച്ചതിൽ ബാങ്ക് ഭരണസമിതിയെയും കരാറുകാരനെയും സബ് കലക്ടർ അനുമോദിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി അധ്യക്ഷതവഹിച്ചു. വാർഡ് അംഗങ്ങൾ ബാങ്ക് പ്രസിഡണ്ട് കെസി കുഞ്ഞബ്ദുള്ള ഹാജി അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ഉദ്യോഗസ്ഥരും നാട്ടുകാരും. ചടങ്ങിൽ പങ്കാളികളായി.





Leave a Reply