May 29, 2026

വനിതാദിനാചരണം സംഘടിപ്പിച്ചു

0
IMG-20190309-WA0052
By ന്യൂസ് വയനാട് ബ്യൂറോ
.
   മാനന്തവാടി പഴശ്ശിരാജാസ്മാരക ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര  വനിതാ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 10 മുതൽ 6 മണി വരെ "നിറക്കൂട്ട് " ചിത്രപ്രദർശനം നടത്തി. പ്രദർശനം സാമൂഹ്യ പ്രവർത്തക സി.ഡി സരസ്വതി ഉദ്ഘാടനം ചെയ്തു. തുടർന്ന് സിനിമ പ്രദർശനം സംഘടിപ്പിച്ചു. വൈകുന്നേരം ഗ്രന്ഥാലയം ഹാളിൽ നടന്ന സാംസ്കാരിക സദസ്സിൽ ' ബാലൻസ് ഫോർ ബെറ്റർ '  എന്ന വിഷയത്തിൽ ,മാനന്തവാടി ഗവ:കോളേജിലെ അസിസ്റ്റൻറ് പ്രഫസർ വിദ്യ എസ്. ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വേദി ചെയർപേഴ്സൺ കെ ഷബിത അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ശോഭ രാജൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.ഷാജൻ ജോസ് ,വി.കെ പ്രസാദ്, അനുമോൾ എ.സി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *