July 15, 2026

ഭരണഭാഷാവബോധ പരിപാടി 15-ന് കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ഭരണഭാഷാവബോധ പരിപാടി നടത്തുന്നു. മാര്‍ച്ച് 15നു രാവിലെ 10ന് കളക്ടറേറ്റിലെ എപിജെ ഹാളില്‍ ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. എഡിഎം കെ.അജീഷ് അധ്യക്ഷത വഹിക്കും. ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ സെക്രട്ടറി എസ് മുഹമ്മദ് ഇസ്മായില്‍കുഞ്ഞ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മലയാള സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി വി സുനീത പ്രഭാഷണം നടത്തും. ഭാഷാവിദഗ്ധന്‍ ആര്‍.ശിവകുമാര്‍ വിഷയാവതരണം നടത്തും.  3.30ന് ഭരണഭാഷാ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചയും സംഘടിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *