November 11, 2026

“ശ്രദ്ധ- മികവിലേക്കൊരു ചുവട് ” പദ്ധതി തേറ്റമല ഗവ. ഹൈസ്കൂളിന് ജില്ലാ പുരസ്കാരം

0
IMG-20190319-WA0022
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: വിദ്യാർത്ഥികളിലെ പഠന പിന്നോക്കാവസ്ഥ കണ്ടെത്തി പരിഹരിക്കുന്നതിന് വിദ്യാദ്യാസ വകുപ്പ് നടപ്പിലാക്കിയ 'ശ്രദ്ധ –  മികവിലേക്കൊരു ചുവട് '  പദ്ധതിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച സംഘാടനത്തിനുള്ള ജില്ലാ പുരസ്കാരം തേറ്റമല ഗവ. ഹൈസ്കൂൾ  കരസ്ഥമാക്കി.
നവംമ്പർ 14 ന് ബഹുമാനന്തവാടി എം എൽ എ ശ്രീ ഒ ആർ കേളു ഉദ്ഘാടനം ചെയ്ത പദ്ധതി ഫെബ്രുവരി 28 അവസാനിച്ചു.
വിവിധ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അടിസ്ഥാന ശേഷികൾ വികസിപ്പിക്കുക, എനിക്കും ക്ലാസ് മുറിയിൽ ഇടമുണ്ട്, എന്റെ അറിവും പരിഗണിക്കും എന്ന ആത്മവിശ്വാസത്തിലേക്ക് കുട്ടിയെ ഉയർത്തുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പ്രധാന അധ്യാപിക മെർലിൻ പോൾ, സീനിയർ അസിസ്റ്റന്റ് എം എം സെമീർ സ്റ്റാഫ് സെക്രട്ടറി പ്രജിത വിനോദ് ,പി ബി ശിശിര എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. പി ടി എ, എം പി ടി എ എന്നിവരുടെ സഹകരണം പദ്ധതി വിജയത്തിന്  സഹായകമായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *