November 10, 2026

ഫാ: തേരകത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗഹൃദ കൂട്ടായ്മ നടത്തി.

0
WhatsApp-Image-2019-03-24-at-12.04.42-PM
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 

കൊട്ടിയൂര്‍ പീഡന കേസുമായി ബന്ധപ്പെട്ട്  സി.ഡബ്ലു.സി ചെയർമാനെന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായി എന്ന് ആരോപിക്കപ്പെട്ട് വിചാരണക്ക് ഇരയായ ഫാദർ തോമസ് ജോസഫ് തേരകവുമായി  ഒരു ഏകദിന സൗഹൃദ കൂട്ടായ്മ മാനന്തവാടി വ്യാപാര ഭവനിൽ നടത്തി.

സാമൂഹ്യ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി കൂടുതൽ ഉണർവോടെ,ഊര്‍ജജസ്വലതയോടെ, ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുവാന്‍ ഫാദർ  തേരകത്തിന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


      കഴിഞ്ഞ 42 വര്‍ഷക്കാലമായി വയനാട്ടിലെ വിദ്യാഭ്യാസ സാംസ്കാരിക മാധ്യമ മനുഷ്യാവകാശ സാമൂഹിക രംഗത്ത് ഒരു വൈദീകന്‍ എന്ന നിലയിലും, പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ഫാ.തേരകം നടത്തിയിട്ടുള്ള സേവനങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നുണ്ടെന്നും, അത് അങ്ങേയറ്റം ശക്തമായി തുടരണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.    

     കടന്നുപോയ കേസും വിചാരണയുമെല്ലാം തന്നെകുറിച്ചുള്ള ദൈവിക പദ്ധതിയുടെ ഭാഗമായിട്ടാണ് താൻ കാണുന്നതും അതിനാൽ തന്നെ  തന്‍റെ വ്യക്തി ശുദ്ധീകരണത്തിനും ആത്മീയ നവീകരണത്തിനും അത് സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുരോഹിതർ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തിൽ, ക്രിസ്തുവിനോടൊപ്പം ചേർന്നുനിന്നുകൊണ്ട് ക്രിസ്തുവിനെ സാക്ഷ്യം  വഹിക്കുവാൻ കിട്ടുന്ന അസുലഭ അവസരങ്ങളായിട്ടാണ് ഇതുപോലെയുള്ള സംഭവങ്ങൾ പരിണമിക്കുകയെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രത്യാശയര്‍പ്പിച്ചു.

കൂട്ടായ്മയിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഉഷാ വിജയൻ ദേശീയ അധ്യാപക ജേതാവ് മംഗലശ്ശേരി മാധവൻ,കെ.നാരായണന്‍, ഫാദര്‍ ബിജോ  കറുകപ്പള്ളില്‍,ജോസ് സെബാസ്റ്റ്യന്‍,  കെ എ ആന്‍റണി,ലോറൻസ് കെ ജെ, ജോസ് മുട്ടുമന,ഇ.എം.ജോസ്,  ബേബി പെരുമ്പില്‍, ബാബു ഫിലിപ്പ്, ജയിംസ് തോമസ്‌, തുടങ്ങിയവർ പ്രസംഗിച്ചു .

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *