July 15, 2026

വയനാട്ടിൽ രേഖകളില്ലാതെ കടത്തിയ ഏഴുലക്ഷം പിടിച്ചെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
രേഖകളില്ലാതെ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴുലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടി. ഇന്നലെ (മാര്‍ച്ച് 31) രാവിലെ 11ഓടെ കാക്കവയല്‍ നഴ്‌സറിപ്പടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടിച്ചെടുത്തത്. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനില്‍ നിന്നാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പണം പിടികൂടിയത്. 2000 രൂപയുടെ 300 നോട്ടുകളും അഞ്ഞൂറ് രൂപയുടെ 200 നോട്ടുകളും പേപ്പറില്‍ പൊതിഞ്ഞ് സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പണം തുടര്‍നടപടികള്‍ക്കായി കലക്ടറേറ്റിലെ ഫിനാന്‍സ് വിങിന് കൈമാറി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *