October 20, 2026

വയനാട് നെയ്ത്ത് ഗ്രാമത്തിന്റെ നാല് പുതിയ ബ്രാൻഡുകളും പുതുക്കിയ വെബ്സൈറ്റും പ്രകാശനം ചെയ്തു

0
IMG-20190916-WA0261.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വയനാട് നെയ്ത്ത് ഗ്രാമത്തിന്റെ  നാല് പുതിയ ബ്രാൻഡുകളും പുതുക്കിയ വെബ്സൈറ്റും ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു.
വയനാട്ടിലെ തൃശ്ശിലേരിയിൽ രണ്ടു പതിറ്റാണ്ടായി തലയുയർത്തി നിൽക്കുന്ന നെയ്ത്തു കേന്ദ്രമാണ് വയനാട് ഹാൻഡ്ലൂം പവർലൂം കോ ഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്തു ഗ്രാമം. 
ഉന്നത നിലവാരമുള്ള കൈത്തറി, പവർലൂം ഉല്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് വൈവിധ്യവൽക്കരണത്തിന്റെയും  , മൂല്യ വർധിത തുണിയുൽപ്പന്ന നിർമ്മാണത്തിന്റെയും  പാതയിൽ ഏറെ മുന്നേറിക്കഴിഞ്ഞു.
 ഒ.ആർ. കേളു എം.എൽ.എ.,  സി.കെ ശശീന്ദ്രൻ എം.എൽ.എ., നെയ്ത്തു ഗ്രാമം ചെയർമാൻ പി.ജെ. ആന്റണി, ഡയറക്ടർ പി.കെ. സുരേഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
താഴെ കാണുന്ന ലിങ്കിൽ ഉള്ളതാണ് നെയ്ത്തു ഗ്രാമത്തിന്റെ  ഒഫീഷ്യൽ website
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *