May 6, 2026

ഒഴുക്കൻ മൂല – ചെറുകര റോഡ് : നാട്ടുകാരുടെ ഇടപെടൽ ഫലം കണ്ടു: അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും.

0
IMG-20200202-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ഒഴുക്കൻ മൂല – ചെറുകര റോഡ് : നാട്ടുകാരുടെ ഇടപെടൽ ഫലം കണ്ടു.
വെള്ളമുണ്ട ഒഴുക്കൻ മൂല – ചെറുകര ആറു വാൾ റോഡ് അറ്റകുറ്റപ്പണിക്ക് സാധ്യത തെളിഞ്ഞു. നാട്ടുകാർ രൂപീകരിച്ച കർമ്മ സമിതിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
 വെള്ളമുണ്ട ഒഴുക്കൻമൂല  – ചെറുകര ആറുവാൾ റോഡിനോട്    അധികൃതർ കാട്ടുന്ന   അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് 
ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ചത് .
. വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ റോഡായിട്ടും ഫണ്ടുകൾ അനുവദിക്കുന്നതിൽ ഒരു പരിഗണനയും ലഭിക്കുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
എട്ട് പതിറ്റാണ്ടിലധികം പഴക്കമുള്ളതും ആയിരകണക്കിന് കുടുംബങ്ങളുടെ പ്രധാന റോഡുമാണ് വെള്ളമുണ്ട പഞ്ചായത്തിലെ ഒഴുക്കൻമൂല ചെറുകര റോഡ്. കുറ്റ്യാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്   വെള്ളമുണ്ട എട്ടേ നാലിൽ നിന്ന് തരുവണയിൽ പോകാതെ പടിഞ്ഞാറത്തറക്കും കൽപ്പറ്റക്കും എളുപ്പത്തിൽ പോകാവുന്ന റോഡാണിത്. പൊതു മരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്നും ബൈപ്പാസായി പരിഗണിക്കുമെന്നും പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ യാതൊരു നീക്കവുമുണ്ടായില്ല. എം എൽ.എ. എം.പി. ഫണ്ടുകളും ലഭിക്കാറില്ല. മൂന്ന് കിലോമീറ്റർ മാത്രം വരുന്ന റോഡ് വീതി കൂട്ടി നിർമ്മിച്ചാൽ പതിനായിര കണക്കിന് വാഹനങ്ങൾക്കും യാത്ര കാർക്കും അത് വലിയ നേട്ടമായിരിക്കും. ഇപ്പോൾ അറ്റകുറ്റപ്പണിക്കായി   കുറച്ച് തുക അനുവദിച്ചിട്ടുണ്ടങ്കിലും അത് ഫലപ്രദമല്ലന്ന് ആരോപിച്ച് 
റോഡിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 
പ്രസിഡണ്ടിന് തിങ്കളാഴ്ച നിവേദനവും  നൽകി. . ഫലമുണ്ടായില്ലങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനായിരുന്നു    തീരുമാനം.
. ഇതിന് ശേഷം പിറ്റേ ദിവസം ചേർന്ന വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം പ്രത്യേക അജണ്ടയായി വിഷയം ചർച്ച ചെയ്തു. നിലവിൽ വിവിധ ഫണ്ടുകളായുള്ള 16 ലക്ഷത്തിന് പുറമെ  നാല് മെമ്പർമാരുടെയും മെയിന്റനൻസ് ഗ്രാന്റ് കൂടി ചേർത്ത് ഉടൻ അറ്റകുറ്റ പ്പണി ആരംഭിക്കുമെന്ന് ഇന്ന് ഒഴുക്കൻ മൂലയിൽ ചേർന്ന കർമ്മ സമിതി യോഗത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ ഉറപ്പ് നൽകി. കൂടാതെ വിഷയത്തിൽ എം.എൽ. എ. ഒ.ആർ. കേളുവും ഇടപ്പെട്ടിട്ടുണ്ടന്നും  നബാർഡ് ഫണ്ട് ലഭ്യമാക്കുന്നതിന് എം.എൽ. എ. ശ്രമിക്കുന്നുണ്ടന്നും ഗ്രാമപഞായത്തംഗം എ. ജോണി യോഗത്തെ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സക്കീന കുടുവ, ഗ്രാമപഞ്ചായത്തംഗം ഷാജിനി എന്നിവരും യോഗത്തിൽ പങ്കെടുത്തു. .
ഗ്രന്ഥാലയം  പ്രസിഡണ്ട് അഡ്വ.എ. വർഗീസ് അധ്യക്ഷത വഹിച്ചു.
 കർമ്മ സമിതി  കൺവീനർ  എം.ഐ. ജോൺസൺ,   സി.വി. ഷിബു, ഫ്രാൻസിസ്  പുന്നോലിൽ,  ., പി.ജെ. വിൻസന്റ്  , അഡ്വ. എ.വർഗീസ്, ജോയി മാക്കിയിൽ , ജോസ്  പുതുപ്പള്ളിൽ ,, പി.ടി.സഭാഷ് , എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *