May 9, 2026

മാനന്തവാടിയുടെ ഫുട്‌ബോള്‍ ഉത്സവം അവസാനവട്ട പോരാട്ടത്തിലേക്ക്.

0
02d0eb64-da16-40b6-9177-9e259a07e24d.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
ജനുവരി 24 മുതല്‍ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഫ്‌ളഡ്‌ലൈറ്റ്  സ്റ്റേഡിയത്തില്‍ ആരംഭിച്ച 17-ാമത് മത് ഉദയഫുട്‌ബോള്‍ മേള അവസാനഠപാരാട്ടത്തിലേക്ക്. സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ 20 ടീമുകളാണ് മാനന്തവാടിയുടെ കാല്‍പന്ത് രാവിന് മാറ്റുരച്ചത്. ദിവസവും ആയിരകണക്കിനാളുകളാണ് സ്റ്റേഡിയത്തില്‍ എത്തുന്നത്. സ്ത്രീകളുടെ വലിയ പങ്കാളിത്തവും ഉദയ ഫുട്‌ബോളിനെ വേറിട്ടതാക്കുന്നു. രാത്രി 9 മണിയോടെ ആരംഭിക്കുന്ന മത്സരം 11 മണിയോടെയാണ് അവസാനിക്കുന്നത്. ദിവസവും വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും, ആകാശ വിസ്മയവുമെല്ലാം കാണികള്‍ക്ക് ഉത്സവപ്രീതി പരത്തുന്നു. മലയാള സിനിമാലോകത്തെ താരനിരകളും ടൂര്‍ണ്ണമെന്റ് സാക്്ഷ്യം വഹിക്കാനെത്തുന്നതും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി. നടന്‍ ടൊവിനോ തോമസ്, ഹരിശ്രി അശോകന്‍, ബിജുകുട്ടന്‍, ഷാലിനി തുടങ്ങിയ ഒട്ടേറെ താരങ്ങളാണ് ഇതിനകം ഗ്രൗണ്ടിലെത്തിയത്. അരുണ്‍ ഗ്രൂപ്പ് മാനന്തവാടി, റിഷി എഫ്.ഐ.ബി.സി. എന്നിവരാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജികര്‍. കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ടീം ഉദയ ചാരിറ്റബിള്‍ ട്രസ്റ്റ് മാനന്തവാടി, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവരാണ് ടൂര്‍ണ്ണമെന്റിന്റെ സംഘാടകര്‍.
ഉഷ എഫ്.സി. തൃശ്ശുര്‍, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം എന്നീ ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണ്ണമെന്റിന്റെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ ദിവസമായ ഞായറാഴ്ച മെഡിഗാര്‍ഡ് അരീക്കോട് – അല്‍മിന്‍ഹല്‍വാളാഞ്ചേരിയുമായി മത്സരിക്കും. തിങ്കളാഴ്ച നടക്കുന്ന നാലം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫിഫ മഞ്ചേരി, ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാടുമായി മത്സരിക്കും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ സെമീ ഫൈനല്‍ മത്സരങ്ങളും ഗ്രാന്റ് ഫൈനല്‍ ഫെസ്റ്റും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *