സംസ്ഥാന ബജറ്റ് വ്യാപാര മേഖലയെ നിരാശപ്പെടുത്തുന്നത്: കെ. ഉസ്മാൻ.
തകർച്ചയെ നേരിടുന്ന റീട്ടെയിൽ വ്യാപാര മേഖലയെ പിടിച്ച് ഉയർത്തുവാൻ ഉതകുന്ന യാതൊരുപ്രഖ്യാപനവും ബജറ്റിൽ ഉണ്ടാവാത്തത് നിരാശാജനകം. രണ്ട് മഹാപ്രളയങ്ങൾ കൊണ്ട് നാശനഷ്ടങ്ങൾ നേരിട്ട് ഏറെ ബുദ്ധിമുട്ടിലായ വയനാട്ടിലെ വ്യാപാര സമൂഹത്തിന്റെ കടങ്ങളുടെ പലിശ പോലും ഒഴിവാക്കാൻ ധനമന്ത്രി തയ്യാറായിട്ടില്ല.. നഷ്ടങ്ങൾ അതിജീവിക്കാൻ വ്യാപാരികൾക്ക് ദീർഘകാല വായ്പാ സംവിധാനവും പ്രഖ്യാപിച്ചിട്ടില്ല
*13000 കോടി രൂപ വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാനുണ്ട് എന്നാണ് ബജറ്റിലൂടെ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്* കാലാകാലങ്ങളായി ഉദ്യോഗസ്ഥൻ നടത്തിയിട്ടുള്ള വാറ്റ് അസസ്മെന്റ് യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ഇതിൽ വ്യാപകമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പൊരുത്തേക്കേടുകൾ തെളിയിക്കേണ്ടത് വ്യാപാരികളുടെ മാത്രം ബാധ്യതയും. 1000 ശതമാനത്തിലധികം വരെ അസസ്മെന്റ് തുകയ്ക്കുള്ള നോട്ടീസുകൾ കൈപ്പറ്റിയ വ്യാപാരികൾക്ക് 50% ശതമാനം ആംനെസ്റ്റി പ്രഖ്യാപിച്ചത് ഈ മേഖലയിലെ പ്രശ്ന പരിഹാരത്തിന് പര്യാപ്തമല്ല.
മാത്രമല്ല, *വാറ്റ് കുടിശ്ശിക പിരിച്ചെടുക്കുവാൻ 75% ശതമാനം ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ആകെ തകർന്ന റീട്ടെയിൽ വ്യാപാര മേഖലയിൽ അനിശ്ചിതത്വവും പ്രതിസന്ധിയും ഭീകരാന്തരീക്ഷവും സൃഷ്ടിക്കും. ഇത് വ്യാപാര മേഖലയെ തകർക്കും.
വ്യാപാരി ക്ഷേമനിധിയിലേക്ക് 20 കോടി രൂപ അനുവദിച്ചത് സ്വാഗതം ചെയ്യുന്നു. ക്ഷേമനിധി പെൻഷനും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കെപ്പട്ടില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുകയുടെ പൂർണ്ണമായ വിതരണം ക്ഷേമനിധിയിലൂടെ കണ്ടില്ല.
കേരളം പോലുള്ള ഉപഭോകൃത സംസ്ഥാനത്ത് ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തെ നിയന്ത്രിക്കാനുള്ള നടപടികളും അതിനാവശ്വമായ പ്രഖ്യാപനവും ഉണ്ടാവാത്തതും ചെറുകിട വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുെമെന്നും കെ .വി.വി. ഇ എസ് വയനാട്
ജില്ലാ വൈസ് പ്രസിഡണ്ട് കെ ഉസ്മാൻ പറഞ്ഞു.





Leave a Reply