കൊറോണ വൈറസിനെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും ജില്ലാതല ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ കൊറോണ വൈറസിനെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും ജില്ലാതല ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടന്ന ശില്‍പ്പശാല എ.ഡി.എം തങ്കച്ചന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആന്‍സി മേരി ജേക്കബ് കൊറോണ വൈറസിനെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസെടുത്തു. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍സൈന്റിസ്റ്റ് വി.വി. ശിവന്‍ ക്ലാസ്സെടുത്തു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍, എസ്.കെ.എം.ജെഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ. അനില്‍കുമാര്‍, എന്‍.സി.സി അധ്യാപകന്‍ എം.പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് എന്‍.സി.സി ബറ്റാലിയന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത വിദ്യര്‍ത്ഥകള്‍ പങ്കെടുത്തു.





Leave a Reply