മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ പുതിയ സമയക്രമം
മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിലെ സേവന സമയം പുനക്രമീകരിച്ചിരിക്കുന്നു. 2020 ഫെബ്രുവരി 6 മുതൽ ഒപി സമയം താഴെ പറയും പ്രകാരമാണ്.
രാവിലെ 8:00am മുതൽ 1:00pm വരെയും വൈകുന്നേരം 4:00pm മുതൽ 6:00pm വരെയുമാണ് പരിശോധനാ സമയം. സ്കൂളിൽ പോകുന്നവർക്കും ജോലിക്കാർക്കും ഉപകരിക്കുന്നതിനുവേണ്ടി ആളുകളുടെ ആവശ്യങ്ങളെ മാനിച്ചുകൊണ്ടാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത് . ജനറൽ മെഡിസിൻ , ഇ എൻ ടി , ഗൈനക്കോളജി , ഓർത്തോപീഡിക്സ് , പീഡിയാട്രിക്സ് , ഡെർമറ്റോളജി ,എന്നീ വിഭാഗങ്ങളിലാണ് ഈ സമയക്രമം ബാധകമാകുന്നത്.





Leave a Reply