June 14, 2026

ഐ സി ബാലകൃഷ്ണന്‍ എം.എൽ .എ. നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ച് 19 മുതല്‍ : സമാപനത്തിന് രാഹുല്‍ഗാന്ധി എം പിയും പ്രിയങ്കാഗാന്ധിയും വയനാട്ടിൽ

0
IMG-20200217-WA0047.jpg
By ന്യൂസ് വയനാട് ബ്യൂറോ
29ന് രാഹുല്‍ഗാന്ധി എം പിയും  പ്രിയങ്കാഗാന്ധിയും വയനാട്ടിൽ



കല്‍പ്പറ്റ: പൗരത്വ നിയമഭേദഗതിക്കെതിരെയും, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ച് ഫെബ്രുവരി 19 മുതല്‍ 29 വരെ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

        ഫെബ്രുവരി 19ന് വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയില്‍ മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ ഒമ്പത് മണിക്ക് അരപ്പറ്റയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് മേപ്പാടിയിലെത്തി വൈകിട്ട് അഞ്ചിന് മുട്ടിലില്‍ സമാപിക്കും. 21ന് രാവിലെ ഒമ്പത് മണിക്ക് കമ്പളക്കാട് നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. തുടര്‍ന്ന് വെണ്ണിയോടെത്തി പടിഞ്ഞാറത്തറയില്‍ സമാപിക്കും. 22ന് കാവുമന്ദം, പിണങ്ങോട്, പൊഴുതന, വൈത്തിരി 23ന് പനമരം, അഞ്ചുകുന്ന്, ദ്വാരക, വെള്ളമുണ്ട എന്നിവിടങ്ങളിവും 24ന് മക്കിയാട്, വാളാട്, തലപ്പുഴ 25ന് കാട്ടിക്കുളം, പയ്യമ്പള്ളി, പാണ്ടിക്കടവ്, മാനന്തവാടി ഗാന്ധിപാര്‍ക്ക്, 26ന് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, ഇരുളം, വാകേരി, 27ന് കേണിച്ചിറ, മീനങ്ങാടി, അമ്പലവയല്‍, 28ന് തോമാട്ടുചാല്‍, ചുള്ളിയോട്, ചീരാല്‍ എന്നിവിടങ്ങളിലൂടെയും മാര്‍ച്ച് കടന്നുപോകും. സമാപനദിവസമായ 29ന് കല്ലൂരില്‍ നിന്നാണ് മാര്‍ച്ചാ ആരംഭിക്കുക. തുടര്‍ന്ന് നായ്ക്കട്ടിയിലെത്തുന്ന മാര്‍ച്ച് വൈകിട്ട് അഞ്ച് മണിയോടെ ബത്തേരിയില്‍ സമാപിക്കും. 

          സമാപനത്തോട് അനുബന്ധിച്ച് ബത്തേരിയില്‍ ബഹുജനറാലി നടക്കും. രാഹുല്‍ഗാന്ധി എം പി, പ്രിയങ്കാഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 25ന് മാനന്തവാടിയില്‍ ഉമ്മന്‍ചാണ്ടിയും, 27ന് അമ്പലവയലില്‍ രമേശ് ചെന്നിത്തലയും മാര്‍ച്ചില്‍ പങ്കാളികളാവും. മാര്‍ച്ചിന്റെ വിവിധ ഘട്ടങ്ങളിലായി ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ വയനാടിനോട് മത്സരിച്ച് വിവേചനം കാട്ടുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി തൊഴിലുറപ്പ് പദ്ധതിയില്‍ 56 കോടി രൂപയാണ് നല്‍കാനുള്ളത്. മടക്കിമലയിലും, തലപ്പുഴ ബോയ്‌സ് ടൗണിലും, ബത്തേരിയിലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഭൂമിയും ലഭിക്കാനുള്ള സാധ്യതകളുണ്ടായിട്ടും ഇതൊന്നും പരിഗണിക്കാതെ മെഡിക്കല്‍ കോളജിനായി പുതിയ ഭൂമി വിലക്കെടുക്കുകയാണ്. വയനാട് പാക്കേജ് അട്ടിമറിക്കപ്പെട്ടു. 


        കര്‍ഷകര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കാര്‍ഷിക കടാശ്വാസപദ്ധതി സിറ്റിംഗില്‍ മാത്രമൊതുടങ്ങി. വന്യജീവി ശല്യം ഒരുകാലത്തുമില്ലാത്ത വിധത്തില്‍ രൂക്ഷമായി. റെയില്‍വെ, രാത്രിയാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരട്ടത്താപ്പ് തുടരുകയാണ്. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രാഷ്ട്രരക്ഷാമാര്‍ച്ച്  ഓരോ മണ്ഡലങ്ങളിലൂടെയും കടന്നുപോകുകയെന്നും നേതാക്കള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍, കെ പി സി സി അംഗം പി പി ആലി, ഡി പി രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *