April 19, 2026

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് 200 ലിറ്റർ വാഷ് പിടികൂടി: രണ്ട് കേസുകൾ

0
IMG-20200408-WA0254.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മാനന്തവാടി താലൂക്കിലെ  വിവിധ ഭാഗങ്ങളിലായി നടത്തി പരിശോധനകളിൽ 2 അബ്കാരി കേസുകൾ കണ്ടെടുത്തു. വാളാട് എച്ച്.എസ്. വട്ടോളി റോഡിൽ  പാലമൂട്ടിൽ രാമചന്ദ്രൻ എന്നയാളുടെ തൊഴുത്തിനോട് ചേർന്ന ഷെഢിൽ നിന്നും ജാറിലും 2 ജാഡികളിലുമായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ ചാരായം വാറ്റുന്നതിനുള്ള വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു രാമചന്ദ്രനെ പ്രതിചേർത്ത് അബ്കാരി കേസെടുത്തു.ഉച്ച തിരിഞ്ഞ് പേരിയ വില്ലേജിലെ ഡിസ്കോ കവല ഭാഗത്ത് തൂത്തായിക്കുന്ന് ഫോറസ്റ്റ് മേഖലയിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി 2 അൻപതു ലിറ്ററിൻ്റെ ജാറിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു. കോവിഡ് – 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജവാറ്റ് വ്യാജമദ്യ നിർമ്മാണം എന്നിവ തടയുന്നതിൻ്റെ ഭാഗമായി പരിശോധനകൾ കൂടുതൽ കർശനമാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് റെയിസുകൾ നടത്തിയത്. വരും ദിവസങ്ങളിൽ ജില്ലയിൽ റെയിഡുകൾ കൂടുതൽ കർശനമാക്കുമെന്ന്  വയനാട് അസി.'എക്സൈസ് കമ്മീഷണർ . എൻ. രാജശേഖരൻ അറിയിച്ചു. പരിശോധനകൾക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിമ്മി ജോസഫ്, പ്രിവ. ഓഫീസർമാരായ ബാബുരാജ്, പ്രഭാകരൻ, സതീഷ്, സി.ഇ.ഒ. മാരായ അമൽ, അർജുൻ,നിഷാദ്, സനൂപ്, അനിൽ, സുരേഷ്, പ്രമോദ്, ജിതിൻ, സുധീഷ്, ഡ്രൈവർ അൻവർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *