ആദിവാസി ഊരുകളിൽ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികൾ കമ്യൂണിറ്റി കിച്ചനിലേക്ക്
മാനന്തവാടി: ആദിവാസി ഊരുകളിൽ ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികൾ കമ്യൂണിറ്റി കിച്ചനിലേക്ക് നൽകി ആദിവാസി കുടുംബങ്ങൾ. മാനന്തവാടി നഗരസഭയിലെ നടവയൽ കോളനിവാസികളായ ഗിരീഷ്, ചന്ദ്രൻ, സദാനന്ദൻ, രാധ തുടങ്ങിയവർ കൃഷി ചെയ്ത ജൈവ പച്ചക്കറിയാണ് മാനന്തവാടി മുൻസിപാലിറ്റിയുടെ കിച്ചനിലേക്ക് നൽകിയത്.വെള്ളരി, പയർ, വാഴക്കുലകൾ, പടവലം തുടങ്ങിയ ജൈവ ഉത്പന്നങ്ങളാണ് നൽകിയത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു, ബിജു അമ്പിത്തറ, സി.സുരേഷ്, എ.കെ റൈഷാദ്, ഉണ്ണിക്കണ്ണൻ എന്നിവർ പങ്കെടുത്തു.





Leave a Reply