October 22, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യതി മുടങ്ങും
    വെള്ളമുണ്ട സെക്ഷന് കീഴില്‍ വരുന്ന വാളേരി, കുനിക്കരച്ചാല്‍, കുനിക്കരച്ചാല്‍ ജലനിധി, പാറക്കടവ്, വെള്ളമുണ്ട എച്ച്.എസ്,പഴഞ്ചന ഭാഗങ്ങളില്‍  ഏപ്രില്‍ 22 ന് രാവിലെ 8.00 മണി മുതല്‍ വൈകുന്നേരം 5.00  മണി വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും.
  പുല്‍പ്പള്ളി സെക്ഷനിലെ കളനാടിക്കൊല്ലി, കേളകവല, ഷെഡ്, വലിയകുരിശ്, ചെട്ടിപ്പാമ്പ്ര എന്നീ ട്രാന്‍സ്‌ഫോര്‍മേറുകളില്‍     ഏപ്രില്‍ 22 ന് രാവിലെ 9.30 മുതല്‍ 5.30  വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
     പനമരം സെക്ഷനിലെ കരിമ്പുമ്മല്‍, മൂലവയല്‍, ആടയാട്ട്  എന്നിവിടങ്ങളില്‍ ഏപ്രില്‍ 22 ന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

   സബ് സ്റ്റേഷന്‍ മെയിന്റനന്‍സ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍  23 ന് പടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ രാവിലെ 8 മണി മുതല്‍ ഉച്ച തിരിഞ്ഞു 2 മണി വരെ വൈദ്യുതി മുടങ്ങും.

    33 കെ.വി സബിസ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ സെക്ഷനിലെ മുഴുവന്‍ പ്രദേശങ്ങളിലും ഏപ്രില്‍ 22 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5  വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *