November 11, 2026

അപവാദ പ്രചരണങ്ങൾ അടിസ്ഥാന രഹിതം:റെഡ് ക്രോസ് ജില്ലാ ബ്രാഞ്ച്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 റെഡ് ക്രോസ് വയനാട് ജില്ലാ ബ്രാഞ്ചിനെകുറിച്ചുള്ള അപവാദ  പ്രചരണങ്ങൾ വളഞ്ഞ വഴിയിലൂടെ സംഘടനയെ പിടിച്ച് എടുക്കുവാനുള്ളചിലതൽപ്പര കക്ഷികളുടെ ഗൂഡനീക്കം. _ റെഡ് ക്രോസ് ജില്ലാ ബ്രാഞ്ച്
കൽപ്പറ്റ: 
        ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ബ്രാഞ്ച് കമ്മിറ്റിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നടത്തുന്ന അപവാദ പ്രചരണങ്ങൾ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാന്നെന്നും സംഘടനയെ വളഞ്ഞ വഴിയിലൂടെ കൈ പിടിയിൽ ഒതുക്കുവാനുള്ള ചില തൽപ്പരകക്ഷികളുടെ ഗൂഡമായ നീക്കത്തെ നിയമപരമായി നേരിട്ട് മുന്നോട്ട് പോകുവാൻ തീരുമാനിച്ചതായും റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ്  വാത്തുപറമ്പിൽ ജില്ലാ സെക്രട്ടറി മനോജ് .കെ .പനമരം എന്നിവർ അറിയിച്ചു.
            2018-ൽ തിരഞ്ഞെടുക്കപ്പെട്ട ഇപ്പോഴത്തെ ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും വിലയിരുത്തി സംസ്ഥാനത്തെ മികച്ച ജില്ലാ ബ്രാഞ്ചെന്ന അവാർഡ്‌ നേടിയെടുത്തിട്ടുള്ളതാണ്. 2019 ലും മികച്ച പ്രവർത്തനം നടത്തിയ ജില്ലയായി പ്രഖ്യാപിച്ചതും വയനാട് ജില്ലാ ബ്രാഞ്ചിന് കിട്ടിയ അംഗീകാരമാണ്. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ഏജൻസികളുടേയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയ ഈ കാലഘട്ടത്തിൽ റെഡ് ക്രോസ് ദിന റാലി, തെരുവിൽ കിടന്ന് ഉറങ്ങുന്ന സാധുജനങ്ങൾക്കുള്ള ഭക്ഷണ വിതരണം, രക്തദാന ക്യാമ്പുകൾ പ്രഥമ ശുശ്രൂഷാ ക്ലാസ്സുകൾ, റെഡ് ക്രോസ് വളണ്ടിയർമാർക്കുള്ള ട്രെയിനിംഗുകൾ ദുരന്തനിവാരണ സേനാ അംഗങ്ങൾക്കുള്ള പ്രത്യേക പരിശീലന ക്യാമ്പുകൾ, ആത്മഹത്യാ പ്രവണതക്കെതിരെയുള്ള പ്രത്യേക ബോധവൽക്കരണ  സെമിനാറും തുടർന്നുള്ള കൗൺസിലിംഗുകളും, പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി നടത്തിയ ക്യാമ്പ് സന്ദർശനങ്ങളും സജീവ പങ്കാളിത്തവും മേൽനോട്ടവും ,ശുചീകരണ പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച പങ്കാളിത്തവും സഹകരണവും, 600-ഓളംകുടുംബങ്ങൾക്കും ആദിവാസികൾ അടക്കമുള്ളവർക്ക് വീട്ടുപകരണങ്ങളും ഭക്ഷ്യയോഗ്യമായ സാധനങ്ങളും എത്തിച്ചു നൽകൽ, വീട് നഷ്ടപ്പെട്ട ജില്ലയിലെ 74 കുടുംബങ്ങൾക്ക് സംസ്ഥാന കമ്മിറ്റി അയച്ച് തന്ന ടെന്റുകൾ സ്ഥാപിച്ച് നൽകൽ തുടങ്ങിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ റെഡ് ക്രോസ് വളണ്ടിയർമാരുടെ കൂട്ടായ്മയിലൂടെ നടത്തുവാൻ ജില്ലാ ബ്രാഞ്ചിന് കഴിഞ്ഞിട്ടുണ്ട്.
          മാനന്തവാടി ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷം റെഡ് ക്രോസ് വളണ്ടിയർമാർ നടത്തിയ സന്നദ്ധ സേവനം, DDRT വളണ്ടിയർമാർക്കുള്ള പരിശീലനങ്ങൾ, മഴക്കാല ജന്യ രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ, ഇപ്പോൾ കോവിഡ്- 19- മാ യി ബന്ധപ്പെട്ട് ആദിവാസി കോളനികളിലും വിവിധ സ്ഥാപനങ്ങളിലും സോപ്പ്, ബക്കറ്റ്., കപ്പ്, സാനിറ്റൈസ ർ, മാസ്കുകൾ,ഗ്ലൗസ്സുകൾ തുടങ്ങിയവ റെഡ് ക്രോസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിതരണം ,തുടങ്ങിയ വിവിധ സേവന പ്രവർത്തനങ്ങളുമായി ജില്ലാ ബ്രാഞ്ചു് മുമ്പോട്ടു് പോകുകയാണ് എന്നു് ജില്ലാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
      ഇവ കൂടാതെ ജില്ലയിലെ സ്കൂളുകളിലെ യൂണിയർ റെഡ്കോസ് യൂണിറ്റുകളുടെ മികവാർന്ന പ്രവർത്തനങ്ങൾക്ക് അദ്ധ്യാപക അവാർഡ് ജേതാവും ജെ.ആർ.സി. ജില്ലാ കോ-ഓർഡിനേറ്ററുമായ എം.എം.ഗണേഷും യൂത്ത് റെഡ് കോസ്സിന്റെ [ വൈ.ആർ.സി ] – വിവിധ കോളേജ് യൂണിറ്റുകളുടെ ഏകോപനത്തിന് ജില്ലാ കോ-ഓർഡിനേറ്ററും അദ്ധ്യാപകനുമായ റെന്നി തോമസ്സും മികച്ച സഹകരണമാണ് റെഡ്ക്രോസ് ജില്ലാ ബ്രാഞ്ചിന് നൽകിക്കൊണ്ടിരിക്കുന്നത്. മുഴുവൻ ജെ.ആർ.സി;വൈ. ആർ.സി കേഡറ്റുകൾക്കും പ്രഥമ ശുശ്രൂഷയുടെ പ്രായോഗിക പരിശീലന ക്ലാസ്സുകൾ നൽകുന്നതിനും ജില്ലാ ബ്രാഞ്ചിന് കഴിഞ്ഞിട്ടുണ്ടു്.
           തിരുനെല്ലി ക്ഷേത്രത്തിലെ തിരക്ക് പരിഗണിച്ച് വാവ് ബലിതർപ്പണത്തിന്റെ ദിവസങ്ങളിൽ വൃദ്ധരായ തീർത്ഥാടകർക്ക് വേണ്ടതായ സഹായങ്ങൾ ചെയ്തു നൽകുന്നതിനായി ഓരോ വർഷവും 50-ൽ അധികം വളണ്ടിയർമാരുടെ സന്നദ്ധ പ്രവർത്തനം ക്ഷേത്ര ഭാരവാഹികളുടെ ആവശ്യപ്രകാരം നൽകുന്നതിനും കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
              വയനാട് ജില്ലയിൽ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് യാതൊരു സാമ്പത്തിക സഹായങ്ങളും സംസ്ഥാന കമ്മിറ്റിയിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ലഭിച്ചിരുന്നില്ല.
               എന്നാൽ ചരിത്രത്തിൽ ആദ്യമായി പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ധനസഹായം 2018 വർഷത്തിൽ ലഭിക്കുകയുണ്ടായി. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്ത ട്രഷറർ ഈ തുകയിൽ 15000/- രൂപയുടെ തിരിമറി നടത്തിയതു് ചോദ്യം ചെയ്തതോടെയാണ് ട്രഷറർ ആയിരുന്ന ഉണ്ണി കൃഷ്ണൻ മറ്റ് ജില്ലാ ഭാരവാഹികൾക്കെതിരെ തിരിഞ്ഞത്.സംസ്ഥാന കമ്മിറ്റിയിൽ നിന്നും കിട്ടിയ ധനസഹായം അവർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ് ചിലവഴിച്ചിട്ടുള്ളത്.
              പ്രളയകാലത്ത് സംസ്ഥാന കമ്മിറ്റിയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ ധനസഹായം ലഭിച്ചെന്ന് ഉണ്ണികൃഷ്ണൻ വ്യാജ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി തന്നിട്ടുള്ള ധനസഹായം ജില്ലാ വൈ: ചെയർമാൻ, ജില്ലാ ട്രഷറർ എന്നിവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് അയച്ചിട്ടുള്ളത്. മറ്റാരുടേയും പേരിൽ റെഡ് കോസ്സിന് അക്കൗണ്ടുകളില്ല.അതിനാൽ സാമ്പത്തികമായ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അക്കൗണ്ട് ഉടമകൾക്ക് മാത്രമുള്ളതാണെന്നും ഭാരവാഹികൾ ആരോപിച്ചു.
        2016 മുതൽ സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ കാരണം മെമ്പർഷിപ്പ് വിതരണം സാധ്യമാകാത്തതിനാൽ സംഖ്യ തിരിച്ച് ആവശ്യപ്പെട്ട മിക്കവർക്കും നൽകി കഴിഞ്ഞു. ബാക്കിയുള്ളവർക്ക് ലോക് ഡൗണിന് ശേഷം തിരിച്ച് നൽകുന്നതുമാണ്. യൂണി ഫോം വിതരണത്തിലെ പ്രശ്നങ്ങളും മറ്റും ജില്ലാ കമ്മിറ്റിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതും വരവ് – ചിലവ് കണക്കുകൾ ജില്ലാ ബ്രാഞ്ച് കമ്മിറ്റി പാസ്സാക്കിയിട്ടുള്ളതും സംസ്ഥാന – ദേശീയ കമ്മിറ്റികൾ അംഗീകരിച്ചിട്ടുള്ള തുമാണ് .എല്ലാ പ്രവർത്തനങ്ങളും ജില്ലാ ബ്രാഞ്ച് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിട്ടാണ് ചെയ്തിട്ടുള്ളത്‌ എന്നും ഭാരവാഹികൾ അറിയിച്ചു.
           ഈ സാഹചര്യത്തിൽ താൻ ചെയ്ത അഴിമതി മറച്ച് വക്കുന്നതിനു് മറ്റുള്ളവർക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങളും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും കണക്കിലെടുത്ത് ജില്ലാ ട്രഷറർ ആയിരുന്ന ഉണ്ണികൃഷ്ണനെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
        എന്നാൽ സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ അനിശ്ചിതമായി നീണ്ടു പോയതിനാൽ റെഡ്ക്രോസ്സ് നാഷണൽ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ പിരിച്ച് വിട്ടു് ഒരു താൽക്കാലിക കമ്മിറ്റിയെ ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുകയാണ്.
ഈ താൽക്കാലിക കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റികളെ പിരിച്ച് വിടാനോ മെമ്പർഷിപ്പ് ചേർക്കാനൊ അധികാരമില്ല.മറ്റുള്ളവരിൽ നിന്നും ഒരു രൂപ പോലും പിരിവെടുക്കാതെ സ്വന്തം അദ്ധ്വാനത്തിൽ നിന്നും കണ്ടെത്തുന്ന പണം ഉപയോഗിച്ച് പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ഭാരവാഹികളെ ആണ്  ഒരു നോട്ടീസ് പോലും തരാതെ ,പിരിച്ച് വിട്ടതായി പത്രമാധ്യമങ്ങളിലൂടെ ഞങ്ങൾ അറിഞ്ഞത്.ഈ അനീതിക്കെതിരെ ബഹു.കേരള ഹൈക്കോടതി അനുവദിച്ച സ്റ്റേ ഓർഡർ ഇപ്പോഴും തുടരുകയും കേസ്സ് നടന്നുകൊണ്ടിരിക്കുകയുമാണന്ന് .ജില്ലാ ചെയർമാൻ
          
അഡ്വ.ജോർജ് വാത്തുപറമ്പിൽ, 
.
.,
ജില്ലാ സെക്രട്ടറി.മനോജ്.കെ.പനമരം എന്നിവർ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *