എയർ ആംബുലൻസ് തയ്യാർ : രണ്ട് മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാലുടൻ അറക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കും
കൽപ്പറ്റ:
നാട്ടുകാരുടെ പ്രിയ രാജകുമാരൻ അറക്കൽ ജോയിയുടെ മൃതദേഹം ഒരുനോക്കുകാണാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം.എല്ലാ നടപടികളും 90 ശതമാനവും പൂർത്തിയായി.മൃതദേഹം ദുബായിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ എയർ ആംബുലൻസും തയ്യാറായി.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിലെയും അനുമതി കിട്ടിയാലുടൻ മൃതദേഹം നാട്ടിൽ എത്തിക്കും. അഞ്ച് ദിവസം മുമ്പ്
ദുബായില്‍ നിര്യാതനായി പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആന്‍ഡ് ട്രേഡിംഗ് കമ്പനി എം.ഡിയുമായ ജോയി അറയ്ക്കലിന്റെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തുമെന്ന് ഇന്നലെ വിവരമുണ്ടായിരുന്നു. . ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ എയര്‍ ആംബുലന്‍സാണ് മൃതദേഹം കൊണ്ടുവരാൻ ബുക്ക് ചെയ്തത് .
. ജോയി അറയ്ക്കലിന്റെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ടും ലഭിക്കാനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സെലിന്, മക്കളായ അരുണ്‍, ആഷ്ലി എന്നിവരുടെ ഫലം നെഗറ്റീവായിരുന്നു.
റംസാൻ കാലമായതിനാൽ ദുബായില്‍ ജീവനക്കാരുടെ കുറവുണ്ട്. അതിനാലാണ് ജോയിയുടെ കൊവിഡ് ടെസ്റ്റിന്റെ ഫലം ലഭിക്കാന്‍
താമസം നേരിടുന്നത്. അതുകൂടി ലഭിച്ചാല്‍ ഉടന്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രി വി.മുരളിധരന്റെയും ഓഫീസുകൾ കൾ മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ട് .
മൃതദേഹം നാട്ടിലെത്തിയാല്‍ മാനന്തവാടി കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്യുക. രണ്ടു വര്‍ഷം മുമ്പ് മരിച്ച ജോയിയുടെ അമ്മ ത്രേസ്യയുടെ മൃതദേഹം ഇവിടെയാണ് അടക്കം ചെയ്തിട്ടുള്ളത്.
വയനാടിന്റെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന്, കെ. സുധാകരന് എം.പി, എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്, ഐ.സി. ബാലകൃഷ്ണന്, ഒ.ആര്. കേളു, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ എന്നിങ്ങനെ വിവിധ രാഷ്ട്രീയ നേതാക്കള്‍ അറയ്ക്കല്‍ പാലസിലെത്തി അനുശോചനം അറിയിച്ചു.





Leave a Reply