കോവിഡ് 19: രാഹുൽ ഗാന്ധി എം.പി. വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തി.
വീഡിയോ കോൺഫ്രൻസ് യു ഡി എഫ് നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി .
കൽപ്പറ്റ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ സ്ഥിതി വിവരങ്ങൾ വിലയിരുത്തുന്നതിനായി വയനാട് ജില്ലയിലെ യു ഡി എഫ് നേതാക്കളുമായി രാഹുൽ ഗാന്ധി എം.പി. വീഡിയോ കോൺഫ്രൻസ് നടത്തി. ഈ അവസരത്തിൽ ജില്ലക്ക് രാഹുൽ ഗാന്ധി
എം പി നൽകിയ സംഭാവന വളരെ വലുതാണെന്നും വയനാട്ടിലെ ജനങ്ങളുടെ പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും തുടക്കത്തിൽ ഡി സി സി പ്രസിഡണ്ട് ഐ സി.. ബാലകൃഷണൻ എം.എൽ.എ. അറിയിച്ചു.
ജില്ലാ നേരിടുന്ന പ്രശ്നങ്ങൾ നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിക്കുകയും ജില്ലക്കു വെളിയിലും മറ്റു സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലുമുള്ള ആളുകളെ നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ചു മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് വേണ്ട സുരക്ഷിതത്വം നൽകുന്നതിനും ഇവരെ നാട്ടിൽ എത്തിക്കുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്യും എന്നും രാഹുൽ ഗാന്ധി നേതാക്കൾക്ക് ഉറപ്പ് നൽകി
ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി സാമൂഹിക അകലം പാലിച്ചായിരുന്നു കോൺഫറൻസ് ഐ സി.
ബാലകൃഷ്ണൻ എം..എൽ.എ., പി.പി എ കരീം, എൻ.ഡി. അപ്പച്ചൻ, കെ.സി റോസക്കുട്ടി ടീച്ചർ, പി.കെ ജയലക്ഷമി, പി.വി ബാലചന്ദ്രൻ ,കെ എൽ പൗലോസ്, പി.പി. ആലി ,കെ കെ അബ്രഹാം, എം.എസ് വിശ്വനാഥൻ, കെ. കെ. അഹമ്മദാജി, അഡ്വ. എൻ.കെ.വർഗ്ഗീസ്, കെ. കെ.ഗോപിനാഥൻ മാസ്റ്റർ
,കെ കെ വിശ്വനാഥൻ മാസ്റ്റർ, റസാഖ് കൽപ്പറ്റ, പി.പി.അയൂബ്, എൽ.എം വിജയൻ , പടയൻ അമ്മദ്, വി എ മജീദ്, കെ വി പോക്കറാജി, സി.അബ്ദുൾ അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.
വീഡിയോ കോണ്‍ഫ്രന്‍സ് വഴി അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കും;





Leave a Reply