അറക്കൽ ജോയിയുടെ മൃതദേഹം എത്തുന്ന സമയം നിശ്ചയമായിട്ടില്ല. : അന്തിമോപാചാരമർപ്പിക്കാൻ ആർക്കും പ്രവേശനമുണ്ടാകില്ല.
മാനന്തവാടി :ദുബായിൽ നിര്യാതനായ പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം നാട്ടിൽ എത്തുന്ന സമയം ഇനിയും നിശ്ചയമായിട്ടില്ല.. ദുബായിൽ നിന്ന് എത്തിക്കുന്ന മൃതദേഹം സോനാ പൂരിലെ എംബാമിംഗ് സെൻററിൽ വച്ച് പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുവരും.
മൃതദേഹം കൊണ്ടു വരാനുള്ള എയർ ആംബുലൻസ് തയ്യാറാണ് . ഇതുവരെയും വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടിട്ടില്ല. എൻ.ഒ.സി. ലഭിക്കാത്തതിനാലാണ് വിമാനം പുറപ്പെടാൻ വൈകുന്നത്.രാത്രിയാണ് മൃതദേഹം കോഴിക്കോട് എത്തുന്നതെങ്കിൽ ഇന്ന് വയനാട്ടിലേക്ക് കൊണ്ടു വരാൻ സാധ്യതയില്ല .കാരണം മൃതദേഹം വീട്ടിലെത്തിച്ചാൽ മണിക്കൂറിനുള്ളിൽ
സംസ്കാരം നടത്തേണ്ടതുണ്ട്. രാത്രിയിൽ ഇത് സാധ്യമല്ലാത്തതിനാൽ നാളെ രാവിലെ മാത്രമേ കൊണ്ടുവരൂ .അങ്ങനെയാണെങ്കിൽ സംസ്കാര ചടങ്ങുകൾ നാളെ ആയിരിക്കും.മൃതദേഹം എപ്പോൾ എത്തിയാലും അന്തിമോപചാരമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം ഉണ്ടാകില്ല .അടുത്ത ബന്ധുക്കളായ 10 പേർക്ക് മാത്രമേ ചടങ്ങുകളിൽ സംബന്ധിക്കാൻ അനുവാദമുള്ളൂ.ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള അറക്കൽ പാലസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രോട്ടോകോൾ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.പോലീസ് അധികാരികളും ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്.





Leave a Reply