കേന്ദ്ര റേഷൻ വിതരണത്തിൽ നീല വെള്ള കാർഡുകാരെ കൂടി ഉൾപ്പെടുത്തണംഃ ജനതാദൾ എസ്
കൽപ്പറ്റഃ
മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമാണ് നിലവിൽ കേന്ദ്രത്തിൽ നിന്നുള്ള സൗജന്യ റേഷൻ ലഭിക്കുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തിൽ മുഴുവൻ കാർഡ് ഉടമകൾക്കും നിറ വ്യത്യാസമില്ലാതെ റേഷൻ നൽകാൻ കേന്ദ്ര സർക്കാർ തെയ്യാറാകണമെന്നു ജനതാദൾ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ സി.കെ.ഉമ്മർ,ജുനൈദ് കൈപ്പാണി,മത്തായി കട്ടക്കയം,ലൂസി ജോർജ്,ടി.കെ .അരുൺകുമാർ,സി.പി.അഷ്‌റഫ്, ടി.കെ.ഉമർ,ഉനൈസ് കല്ലൂർ,റഷീദ് വെള്ളമുണ്ട, ഇ.പി.ജേക്കബ്, പി.ഗഫൂർ,ഷാജി ഐക്കരകുടി,സൈഫ് വൈത്തിരി,യൂസഫ് റിപ്പൺ,നൗഫൽ മേപ്പാടി എന്നിവർ പങ്കെടുത്തു.
കുടുംബത്തിലെ ആളൊന്നിന് 5 കിലോ അരി വീതമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ നിരവധിയായ പാവപ്പെട്ടവർ നീല, വെള്ള കാർഡുകളിലുമുണ്ട്. അവരും ആവശ്യക്കാർ തന്നെയാണ്.
പല മാരക രോഗങ്ങൾ കാരണം ചികിത്സിക്കാൻ പണമില്ലാതെ കഷ്ടപ്പെട്ട് സഹയാത്തിനെത്തുന്ന ഭൂരിഭാഗം പേരും റേഷൻ കാർഡ് വെള്ള, നീല കളറുകളുള്ളവരാണ് അത് കൊണ്ട് തന്നെ യാതൊരു ആനുകൂല്യവും അവർക്ക് ലഭിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. സൗജന്യത്തിന് അർഹതയില്ലാതിരുന്നവർ കൂടി അർഹതയുള്ളവരായി മാറുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നമ്മുടെ നാടുള്ളത്.
വെള്ള, നീല കാർഡുകാർക്ക് കൂടി സൗജന്യ റേഷൻ അനുവദിച്ചു കൊണ്ട് കേന്ദ്ര സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.




Leave a Reply