September 28, 2026

മഴക്കാല പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ മരുന്നുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20200507-WA0309.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെതലയം :മഴക്കാലത്ത്  പടർന്നു പിടിക്കുന്ന  ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ പകർച്ച  വ്യാധികൾക്കെതിരെ സിദ്ധ പ്രതിരോധ  ഔഷധവുമായി  ആയുഷ്  ട്രൈബൽ  മെഡിക്കൽ  യൂണിറ്റ്. ചെതലയം പൂവിഞ്ചി  കാട്ടു  നായിക്ക  കോളനിയിലാണ്  പ്രതിരോധ  ഔഷധം  കഷായമാക്കി  തയാറാക്കി വിതരണം  ചെയ്തത്.ചന്ദനം, കിരിയാത്ത്, ചുക്ക്, 
കുരു മുളക്, രാമച്ചം, ഇരുവേലി, കൈപ്പൻ പടവലം, മുത്തങ്ങ, പർപടകം എന്നിവയുടെ മിശ്രിതമായ നിലവേമ്പ്  കുടിനീർ തുടർച്ചയായി  ഏഴ്  നേരമാണ്  കഴിക്കേണ്ടത്. മുതിർന്നവർ  30 ml ഉം,5-10 വയസുള്ളവർ  15 ml ഉം, അഞ്ചു  വയസിനു  താഴെയുള്ളവർ 10ml  വീതവും   ആയിട്ടാണ് മരുന്ന്  കഴിക്കേണ്ടത്. ഈ  മരുന്ന് മഴക്കാലത്തിനു  മുന്നേ   സേവിക്കുന്നതിലൂടെ  രോഗ  പ്രതിരോധ  ശേഷി വർധിപ്പിക്കുമെന്ന്  ശാസ്ത്രീയമായി  തെളിയിച്ചിട്ടുണ്ടെന്നു  മെഡിക്കൽ  ഓഫീസർ  ഡോ.  അരുൺ  ബേബി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *