September 28, 2026

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ഉപഭോക്താക്കൾക്ക് മെഴുകുതിരി നൽകി പ്രതിഷേധിച്ചു.

0
IMG-20200508-WA0401.jpg
By ന്യൂസ് വയനാട് ബ്യൂറോ
യൂത്ത് കോൺഗ്രസ് പനമരം  മണ്ഡലം  കമ്മറ്റിയുടെ നേതൃ ത്വത്തിൽ   പനമരം കെ. എസ്.ഇ.ബി.  ഓഫിസിനു മുൻപിൽ പ്രവർത്തകർ പ്രതിഷേധിച്ചു.  കറന്റ് ബില്ല് അടയ്ക്കുന്നതിന്‌വേണ്ടി വന്ന ആളുകൾക്ക് മെഴുകുതിരി വിതരണം ചെയ്തു . കൊറോണയുടെ മറവിൽ സർക്കാർ   മൂന്നിരട്ടി ബില്ല് വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് ജില്ല  കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം  പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ  സെക്രട്ടറി  റോബിൻ തറപ്പേൽ   ഉൽഘാടനം ചെയ്തു. ജില്ല യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി  മുസ്തഫ ഇരമ്പയിൽ , സച്ചിൻ നടവയൽ, കെ ടി നിസാം, പി കെ യൂസഫ്, അതുൽ തോമസ്, ജുനൈസ് പനമരം എന്നിവർ  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *