ഹാൻഡ്സ് ഫ്രീ സാനിറ്റൈസർ യന്ത്രം സ്ഥാപിച്ചു.
കോട്ടത്തറ:
കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും വെണ്ണിയോട് സ്വദേശിയുമായ എം.ജി ഉണ്ണി മാസ്റ്റർനിർമ്മിച്ചു നൽകിയ ഹാൻഡ്സ് ഫ്രീ സാനിറ്ററൈസ് യന്ത്രം സ്ഥാപിച്ചു.സ്റ്റേഷനിലേ ജീവനക്കാർക്കും പൊതുജനങ്ങൾക്കും
കൈ കൊണ്ട് തൊടാതെ
കാല് ഉപയോഗിച്ച് കൈകൾ അണുമുക്തമാക്കാൻ സാധിക്കുമെന്നതാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത.
ജില്ലാ കലക്ട്രേറ്റിലും, കോട്ടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും
മുത്തങ്ങയിലേ താൽകാലിക ആരോഗ്യ കേന്ദ്രങ്ങളിലും ഇതേ യന്ത്രം സൗജന്യമായി ഉണ്ണി മാസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്.
കമ്പളക്കാട് പേലിസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ മേധാവി പോലീസ് ഇൻസ്പെകടർ എം.വി പളനിക്ക് എംജി ഉണ്ണി മാസ്റ്റർ യന്ത്രം കൈമാറി
സാമൂഹ്യ പ്രവർത്തകൻ
ഗഫൂർ വെണ്ണിയോട്,
കെ.ഷൈജു മാസ്റ്റർ
സഫീർ സ്റ്റൈലോ, അനസ് എം എന്നിവർ സംബന്ധിച്ചു.





Leave a Reply