April 19, 2026

ഹോട്ട് സ്പോട്ടുകളിൽ സൗജന്യ മാസ്ക് വിതരണം.

0
IMG-20200508-WA0250.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തിരുനെല്ലി പ്രദേശം ഹോട്ട് സ്പോട്ട് നിയന്ത്രണം ആയതോടെ സൗജന്യമാസ്ക് നിർമ്മാണത്തിലാണ് ഒരു പ്രദേശം. തോൽപെട്ടി അഞ്ചാം വാർഡിലെ യുത്ത് ലീഗും വനിത പ്രവർത്തകരുമാണ് മുതിർന്നവരും കുട്ടികളും നിർബന്ധമായും മുഖാവരണം ധരിക്കണമെന്ന സന്ദേശമുയർത്തി സൗജന്യമായി മാസ്ക് വിതരണം നടത്തുന്നത് .അതിർത്തി ചെക്ക് പോസ്റ്റായ തോൽപെട്ടിയിലെ പരിശോധന ഉദ്യോഗസ്ഥർക്കും പ്രദേശത്തെ റേഷൻ കടകളിലും പ്രവർത്തകർ മാസ്ക് നൽകിയിട്ടുണ്ട് .കൂടാതെ എല്ലാ വീടുകളിലെത്തിയും പാൽ സംഭരണകേന്ദ്രത്തിലും കുട്ടികളടക്കമുള്ളവർക്കും ഇവർ മാസ്ക്  നൽകിയിട്ടുണ്ട് .പ്രദേശത്തെ വനിത ലീഗ് അംഗങ്ങളും വീട്ടിൽ മുഖാവരണം ഉണ്ടാക്കുന്നതിൽ തയ്യാറായിരിക്കുകയാണ്. കഴുകി ഉപയോഗിക്കുന്ന മുഖാവരണമാണ് ഇവർ തയ്യാറാക്കി വിതരണം ചെയ്യുന്നത്. അതിർത്തികളിൽ രാവും പകലും കോറോണ പ്രതിരോധ പ്രവർത്തനത്തിലെത്തുന്നവർക്കായി മുബാവരണം തയ്യാറാക്കലാണ് ഇപ്പോഴിവർ ചെയ്യുന്ന സാമൂഹ്യ അകലം പാലിക്കാനുള്ള നിർദ്ദേശങ്ങളും ഇവർ നൽകുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *