April 19, 2026

മുഖ്യമന്ത്രി വാക്കു പാലിക്കണം:എം.എസ് എഫ്.

0
IMG-20200515-WA0138.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളെ തിരിച്ച് എത്തിക്കാൻ നടപടി സ്വീകരിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കാൽനടയായി വരാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ എംഎസ്എഫ് കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും നിൽപ്പ് സമരം നടത്തി. ചീഫ് മിനിസ്റ്റർ ചീറ്റ് മിനിസ്റ്റർ ആവരുത് എന്ന് ആവശ്യപ്പെട്ടാണ്
നിൽപ്പ് സമരം സംഘടിപ്പിച്ചത്.
കൽപ്പറ്റയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ  നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മുബഷിർ ഈന്തൻ,മുനിസിപ്പൽ ജനറൽ സെക്രട്ടറി അസലം ഒടുവിൽ,അംജദ് ചാലിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *