April 20, 2026

പൂർണ്ണ പെൻഷൻ അനുവദിച്ച് വിരമിക്കൽ പ്രായം ഉയർത്തണം – കെ.എസ്.എച്ച്.ഐ.എ

0
By ന്യൂസ് വയനാട് ബ്യൂറോ

 കൽപ്പറ്റ: 25 വർഷം സർവീസുള്ളവർക്ക് പൂർണ്ണ പെൻഷൻ അനുവദിച്ച് വിരമിക്കൽ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹെൽത്ത്  ഇൻസ്‌പെക്റ്റേഴ്സ് അസോസിയേഷൻ (കെ.എസ് .എച്ച്.ഐ.എ.) സംസ്ഥാന കമ്മിറ്റി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന് നിവേദനം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്കുള്ള  ശമ്പള നിരക്ക് ഉയർത്തുക, നിപ്പ, കോവിഡ്-19 തുടങ്ങിയ രോഗങ്ങൾക്കെതിരെ പൊരുതുന്ന ഫീൽഡ് വിഭാഗം ജീവനക്കാർക്ക് റിസ്ക് അലവൻസ് അനുവദിക്കുക, ഓഫീസ് വാടക, പി.സി.എ. നിരക്ക് ഉയർത്തുക, യൂണിഫോമും അലവൻസും അനുവദിക്കുക, ജനസംഖ്യയനുസരിച്ച് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ എണ്ണം കൂട്ടി ജൂനിയർ എച്ച്.ഐ. മാരെ നിയമിക്കുക, ഏകീകൃത പൊതുജനാരോഗ്യ നിയമം  നടപ്പാക്കുക, എല്ലാ പഞ്ചായത്തുകളിലും ജൂനിയർ എച്ച്.ഐ., ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും കമ്മീഷനുള്ള നിവേദനത്തിൽ നൽകിയതായി   അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ.ബാലഗോപാൽ അറിയിച്ചു.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *