April 21, 2026

വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ശാന്തി നാളെ സർവീസിൽ നിന്ന് വിരമിക്കും.

0
IMG_20200530_145045.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്  ജില്ലാ പ്രിൻസിപ്പൽ കൃഷി  ഓഫീസർ പി. ശാന്തി  31 -ന് സർവീസിൽനിന്ന് വിരമിക്കുും.
മലപ്പുറം എടപ്പാൾ സ്വദേശിയായ  പി ശാന്തി 1986-ൽ   കൃഷി വകുപ്പിലെ ഒരു പ്രോജക്ടിൽ
 എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന  കൃഷി ഓഫീസറായി
 ജോലിയിൽ പ്രവേശിച്ചു. 1989 ലാണ് പി എസ് സി മുഖേന മലപ്പുറം ജില്ലയിൽ കൃഷി ഓഫീസർ ആയി സ്ഥിരനിയമനം ലഭിക്കുന്നത് . തുടർന്നു വിവിധ തസ്തികകളിൽ മലപ്പുറം, വയനാട് ,കോട്ടയം, എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ജോലി ചെയ്തു. വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആയിരിക്കെ ശനിയാഴ്ച  സർവീസിൽനിന്ന് വിരമിച്ചു.കൃഷി വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകിയിരുന്നു. ഭർത്താവ് കെ. വി. സഞ്ജീവ് കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു.  മൂത്തമകൾ ശ്രുതി ഹോമിയോപതി  ഡോക്ടറാണ്. ഇളയ മകൾ ശ്രീലക്ഷ്മി മടിക്കേരി ഗവൺമെൻറ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *