April 21, 2026

അപ്പപ്പാറ തോൽപ്പെട്ടി റോഡ് ഗതാഗത യോഗ്യമക്കണം

0
IMG-20200530-WA0067.jpg
By ന്യൂസ് വയനാട് ബ്യൂറോ
അപ്പപ്പാറ: മഴകാലം അടുത്തത്തെത്തിയിരിക്കുന്ന ഈ സമയത്ത്‌ കൽകുനി മുതൽ ചേകടി വരെയുള്ള റോഡുകൾ കുത്തിപൊളിച്ച് മണ്ണിട്ടത് മൂലം യാത്ര ക്ലേശം രൂക്ഷമായിരിക്കുകയാണ്.
ഹോസ്പിറ്റൽ,റേഷൻ കട, സ്കൂൾ, വില്ലേജ് ഓഫീസ് തുടങ്ങിയ അടിയന്തിര ആവിശങ്ങൾക്കുള്ള ഏക പാതയാണ് ബദൽ പാത പോലും ഒരുക്കാതെ  ഇന്ന് ഈ അവസ്ഥയിൽ ആക്കിയിരിക്കുന്നത്.
നാട്ടുകാരുടെ ഈ യാത്ര ക്ലേശത്തിന് പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഷംസീർ അരണപ്പാറ, മണ്ഡലം പ്രസിഡണ്ട് വിനോദ് അത്തിപാളി, സഞ്‌ജയ്‌ കൃഷ്ണ, ടി.എ റഹീഷ്, ദിനേശ് കൊട്ടിയൂർ, ചന്ദ്രൻ കുന്നിയൂർ, യൂസഫ് കവുങ്ങൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *