June 5, 2026

196 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി : 1792 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
254 പേര്‍ കൂടി  നിരീക്ഷണത്തില്‍
    കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച 254 പേരെ കൂടി  പുതുതായി നിരീക്ഷണത്തിലാക്കി. ജില്ലയില്‍ നിലവില്‍ 3758 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  ഇതില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന 781 ആളുകള്‍ ഉള്‍പ്പെടെ 1792 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ്. ചൊവ്വാഴ്ച 196  പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 
  ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1900 സാമ്പിളുകളില്‍ 1610 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1576 എണ്ണം നെഗറ്റീവാണ്. 289 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2074 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1706 ല്‍ 1700 നെഗറ്റീവും 6 പോസിറ്റീവുമാണ്.
  വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ചൊവ്വാഴ്ച  മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി 265  പേര്‍ കൂടി ജില്ലയിലേക്ക് എത്തി.  മുത്തങ്ങ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 102 പേരും കലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 163 പേരുമാണെത്തിയത്. പട്ടിക വര്‍ഗത്തില്‍പ്പെട്ട 31 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *