June 5, 2026

മുനിസിപ്പൽ ചെയർമാൻ ക്വാറന്റീനിൽ പോകണം: യു ഡി എഫ് സമരം നടത്തി

0
IMG-20200604-WA0206.jpg
By ന്യൂസ് വയനാട് ബ്യൂറോ
                                      ബത്തേരി: റിസോർട്ട് നിർമ്മാണത്തിലുണ്ടായിരുന്ന കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ട മുനിസിപ്പൽ ചെയർമാനും കൗൺസിലർമാരും ക്വാറന്റീനിൽ പോകാൻ തയ്യാറാവണം എന്നാവശ്യപ്പെട്ട് യു ഡി എഫ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ സമരം നടത്തി. ഒരു തവണ ലോഡിറക്കാൻ പോയ കയറ്റിറക്ക് തൊഴിലാളികൾക്കും റോഡ് പണിയിലേർപ്പെട്ടവർക്കും ക്വാറന്റീൻ നിർദ്ദേശിക്കപ്പെട്ടപ്പോൾ റോഡ് പണി നിരീക്ഷിക്കാനും റിസോർട്ടിലും നിരന്തരം പോയ ചെയർമാനും കൂട്ടർക്കും മറ്റൊരു നിയമം എന്നത് അംഗീകരിക്കാനാവില്ല.ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഇവർക്ക് കർശനമായ നിർദ്ദേശം നൽകാൻ ആരോഗ്യ വകുപ്പ് തയ്യാറാവണം. മുനിസിപ്പൽ കമ്മറ്റി ചെയർമാൻ ഷബീർ അഹമ്മദ് ഉത്ഘാടനം ചെയ്തു. കൺവീനർ ബാബു പഴുപ്പത്തൂർ, സക്കരിയ മണ്ണിൽ, റ്റിജി ചെറുതോട്ടിൽ, ഇബ്രാഹിം തൈത്തൊടി, നൗഫൽ കൈപ്പഞ്ചേരി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *