June 28, 2026

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് മാസ്കും എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു

0
IMG-20200605-WA0305.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക്
മാസ്കും  എലിപ്പനി പ്രതിരോധ മരുന്നുകളും  വിതരണം ചെയ്തു.
മഴക്കാലപൂർവ്വ ശുചീകരണവും , നീർച്ചാൽ നിർമ്മാണ പ്രവർത്തികളുമാണ് ഇപ്പോൾ നഗരസഭയിൽനടക്കുന്നത്. വിവിധ ഡിവിഷനുകളിലായി 1500 തൊഴിലാളികൾക്കാണ് മാസ്കുകളും, മരുന്നും വിതരണം ചെയ്തത്.
മാനന്തവാടി നഗരസഭ 33-ാം ഡിവിഷനിൽ  നടന്ന വിതരണം നഗരസഭ ചെയർമാൻ
വി ആർ പ്രവിജ് ഉദ്ഘാടനം ചെയ്തു.
ശാരദ സജീവൻ ,ലില്ലി കൂര്യൻ, ഷെൽ ജീൻ ദാസ് , വി എസ് സായൂജ് , എം പി  അഞ്ജു എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *