April 29, 2026

ജനറല്‍ ആസ്പത്രി ഉദ്ഘാടനം ചെയ്തു

0
genaral-hosp
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കൈനാട്ടിയിലേക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തനം മാറ്റിയ ജനറല്‍ ആസ്പത്രി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. സാധാരണജനങ്ങള്‍ക്ക് എും ആശ്രയമായ സര്‍ക്കാര്‍ ആസ്പത്രികളെ നവീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമായി പ്രവര്‍ത്തിക്കുകയാണ് ഇതിനായി ഒരി മിഷന്‍ തന്നെ സര്‍ക്കാര്‍ തയ്യാറാക്കി. ആര്‍ദ്രം പദ്ധതിയില്‍ വയനാട്ടിലെ ആതുരാലയങ്ങളുടെ മുഖവും മാറുകയാണെ് മാത്യു ടി.തോമസ് പറഞ്ഞു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  ഒ.ടി.കോംപ്ലക്‌സ് എം.ഐ.ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു.  എക്‌സ്‌റേ യൂണിറ്റ് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കാരുണ്യ ഫാര്‍മസി ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സ്‌കാനിങ്ങ് യൂണിറ്റ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രനില്‍ നിന്നും നഗരസഭാ ഉപാദ്ധ്യക്ഷന്‍ പി.പി. ആലി ഏറ്റുവാങ്ങി. ഡോ.വി.ജിതേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി,  നഗരസഭ ചെയര്‍പേഴ്‌സ ഉമൈബ മൊയ്തീന്‍കുട്ടി, എ.പി.ഹമീദ്, കെ.അജിത ഡോ.സച്ചിന്‍കുമാര്‍ എിവര്‍ സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *