ഹരിതകേരളം വഴികാട്ടിയായി ജലസംരക്ഷണം ജനങ്ങള്‍ ഏറ്റെടുത്തു;മന്ത്രി മാത്യു ടി.തോമസ്
കോട്ടത്തറ:സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം പദ്ധതി വഴി ജലസംരക്ഷണം ഓരോ ഗ്രാമങ്ങളിലും ജനങ്ങള്‍ ഏറ്റെടുത്തതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കോട്ടത്തറയില്‍ ഗ്രാമീണ ശുദ്ധജല പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുു അദ്ദേഹം. പരമ്പരാഗത ജലസ്രോതസ്സുകളും മറ്റും വീണ്ടെടുക്കാനും പരിപാലിക്കാനും ഇ് ഗ്രാമങ്ങള്‍ തോറും ശ്രമം നടക്കുകയാണ്. കുടിവെള്ളം നാടിന്റെ പരമമായ ലക്ഷ്യമാണ്. കൃഷിക്കും വെള്ളം വേണം. കുടിവെള്ള വിതരണത്തില്‍ ജലനിധിയും പ്രധാന പങ്ക് വഹിക്കുു. കിണറകളും തോടുകളും വറ്റിയതോടെ നാടെല്ലാം വെള്ളത്തിനായി നെട്ടോട്ട മോടുന്ന കാഴ്ചകള്‍ ഭീകരമാണ്. ഇതിനായി ജലസംരക്ഷണത്തിനായി പൊതു സമൂഹം ഉണര്‍ിരിക്കുകയാണ്. നാലു പതിറ്റാണ്ടായി കണ്ണടച്ച തോടുകള്‍ പോലും പുനരുജ്ജീവിപ്പിച്ചതും കേരളത്തിനും അഭിമാനമാണ്. പ്രധാന നദികള്‍ക്ക് കുറുകെ തടയണകള്‍ സ്ഥാപിച്ചും സര്‍ക്കാര്‍ വരള്‍ച്ചയെ നേരിട്ടിരുന്നു. മഴക്കൊയ്ത്തിനായുള്ള പൊതു പങ്കാളിത്തവും ഏറിവരുത് പ്രതീക്ഷ നല്‍കുു.ജലസുരക്ഷ മാര്‍ഗ്ഗങ്ങള്‍ വ്യാപിപ്പിക്കുതിന് സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കും. കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുത് തടയാനും പദ്ധതികളുണ്ട്. വിദ്യാര്‍ത്ഥികളമടക്കമുള്ളവരില്‍ ജലസാക്ഷരതയുടെ അവബോധമുണ്ടാക്കാനും സര്‍ക്കാര്‍ പരിശ്രമിക്കുമെും മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ആര്‍ അജയകുമാര്‍, റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ ടി.പി ഹൈദരലി , ജനപ്രതിനിധികളായ വി.എന്‍ ഉണ്ണികൃഷ്ണന്‍, കെ.ബി നസീമ, പി.എം വിമല ,സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് എം മധു,എസ്.എല്‍.ഇ.സി പ്രസിഡന്റ് സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.






Leave a Reply