November 7, 2026

വയനാട്ടിൽ നിരീക്ഷണത്തിലുളളത് 3620 പേര്‍ :. 448 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
       കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  240 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ആകെ 3620 പേര്‍. ഇതില്‍ 29 പേര്‍ ജില്ലാ ആശുപത്രിയിലും 1524 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണുളളത്. അതേസമയം ബുധനാഴ്ച 41 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

     ജില്ലയില്‍ നിന്നും 2632 സാമ്പിളുകളാണ്  ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2179   ആളുകളുടെ ഫലം ലഭിച്ചു. 2139 എണ്ണം നെഗറ്റീവാണ്. 448 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യവ്യാപന പരിശോധനയുടെ ഭാഗമായി ഇതുവരെ 3557 സാമ്പിളുകളാണ്  പരിശോധനയ്ക്ക് അയച്ചത്. ഫലം ലഭിച്ച 2894 ല്‍ 2877 ഉം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്ന 229  പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *