പ്രവാസികളുടെ മടങ്ങിവരവിൽ ഉടക്ക് വെക്കുന്ന സമീപനമാണ് പിണറായി ഭരണകൂടം കൈ കൊണ്ടത് : പി.കെ. ഫിറോസ്
കൽപ്പറ്റ: പെട്രോളും ഡീസലും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ നടക്കുന്നതെന്നും വില വർദ്ധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലാഭം കൊയ്യുകയാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ .ഫിറോസ് അഭിപ്രായപ്പെട്ടു.വില നിർണ്ണായവകാശം കമ്പനികൾക്ക് കൈമാറിയതുകൊണ്ടല്ല മറിച്ച് സർക്കാർ തീരുവ അടിക്കടി കൂട്ടിയതാണ് വില വർദ്ധനവിൻ്റെ അടിസ്ഥാനം. പ്രവാസികളുടെ മടങ്ങിവരവിൽ ഉടക്ക് വെക്കുന്ന സമീപനമാണ് പിണറായി ഭരണകൂടം കൈ കൊണ്ടത്. ഒരു വിമാനം പോലും ചാർട്ടർ ചെയ്യാൻ കഴിയാത്ത നോർക്കയുടെ ഓഫീസിൻ്റെ ബോർഡ് മാറ്റി കെ എം സി സി എന്നെഴുതി ചേർക്കേണ്ട അവസ്ഥയാണ്.. കേന്ദ്രസർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെതിരെയും കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ സമീപനങ്ങക്കെതിരെയും വയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി കൽപറ്റയിൽ സംഘടിപ്പിച്ച സമര സദസ് ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രസിഡണ്ട് കെ ഹാരിസ് അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായിൽ മുസ്ലിം ലീഗ് ജില്ല സെക്രെട്ടറി സി മൊയിദീൻകുട്ടി മണ്ഡലം പ്രസി റസാഖ് കല്പറ്റ .കെ കെ ഹനീഫ .കെ എം തൊടി മുജീബ് .എം പി നവാസ് .എ പി ഹമീദ് .ജാസർ പാലക്കൽ .ജാഫർ മാസ്റ്റർ .ഉനൈസ് സി ടി .ശിഹാബ് സി .സമദ് കണ്ണിയാൻ .മുസ്തഫ സി.കെ..,ഷൈജൽ പി പി .റമീസ് പനമരം .സി കെ അബ്ദുൾ ഗഫൂർ .ഹാരിസ് ബനാന തുടങ്ങിയവർ പ്രസംഗിച്ചു . ജില്ലാ ജനറൽ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും വൈസ് പ്രസി അഡ്വ എ പി മുസ്തഫ നന്ദിയും പറഞ്ഞു




Leave a Reply