സർക്കാർ ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടണം :പി പി ആലി
കൽപ്പറ്റ :സെറ്റോ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 1ന് സംസ്ഥാനവ്യാപകമായി നടന്ന അധ്യാപകരും ജീവനക്കാരും ഉറക്കം നടിക്കുന്ന സർക്കാറിനെ വിളിച്ചുണർത്തൽ സമരം വൈത്തിരി താലൂക്ക് ഓഫീസിനു മുൻപിൽ കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. ജീവൻ പോലും പണയം വെച്ച് കോവിഡ്19, നിപ്പയും പോലുള്ള മഹാമാരി കൾക്കെതിരെ യും പ്രകൃതി ദുരന്തങ്ങളിലും കാലവർഷക്കെടുതിയി ലും, ആത്മസമർപ്പണത്തോടെ ജോലി ചെയ്യുന്ന കേരളത്തിലെ സർക്കാർ ജീവനക്കാരെ ശത്രുക്കളെപ്പോലെ കണ്ടു പെരുമാറുകയും സാലറി കട്ട് ചെയ്തും ശമ്പളപരിഷ്കരണം അട്ടിമറിച്ചും ക്ഷാമബത്ത കുടിശിക വരുത്തിയും ലീവ് സറണ്ടർ മരവിപ്പിച്ചും കേരളത്തിലെ ജീവനക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്നും കേരളത്തിലെ ഭരണകൂടം സിവിൽ സർവീസ് മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് പൊതു ജനങ്ങളുടെ മുൻപിൽ ജീവനക്കാരെ താറടിച്ചു കാണിക്കുക ആണെന്നും മുൻകാലങ്ങളിൽ യുഡിഎഫ് സർക്കാരുകൾ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് എക്സിക്യൂട്ടീവും സിവിൽ സർവീസും സമന്വയിപ്പിച്ച് കേരളത്തിലെ പുരോഗതിക്കായി പ്രവർത്തിച്ചപ്പോൾ, ഇന്ന്കൊള്ളയടിച്ചു പാർട്ടി വളർത്തുകയാണ് പിണറായി സർക്കാർ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും മറ്റാനുകൂല്യങ്ങളും നൽകിക്കൊണ്ട് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചുകൊണ്ട്. മാന്യമായി ജോലി ചെയ്യുന്നതിനുള്ള അവസരം സർക്കാർ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു സെറ്റോ വൈത്തിരി താലൂക്ക് കൺവീനർ അബ്രഹാം കെ മാത്യു അധ്യക്ഷത വഹിച്ചു എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ ചന്ദ്രശേഖരൻ സ്വാഗതമാശംസിച്ചു കെ ജി ഒ യു ജില്ലാ പ്രസിഡണ്ട് കെ ശശികുമാർ, എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജോർജ് സെബാസ്റ്റ്യൻ, എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി ജെ ഷൈജു, കെ പി എസ് ടി എ വൈത്തിരി സബ്ജില്ലാ ട്രഷറർ ശ്രീജേഷ് ബി നായർ, എൻജിഒ അസോസിയേഷൻ ബ്രാഞ്ച് സെക്രട്ടറി ശിവരാമൻ എം കെ ബെൻസിജേക്കബ്, സുഭാഷ് എംകെ, വേണു കെ ജി, ബൈജു എം എം എന്നിവർ പ്രസംഗിച്ചു




Leave a Reply