എം.പി.വീരേന്ദ്രകുമാർ സ്‌മൃതി സദസ്സ് സംഘടിപ്പിച്ചു
.
വെള്ളമുണ്ടഃ
കോക്കടവ് ദീപ്തി വായനശാലയുടെ നേതൃത്വത്തിൽ അന്തരിച്ച എഴുത്തുകാരൻ എം.പി.വീരേന്ദ്രകുമാറിന്റെ അനുസ്മരണം നടത്തി.
എഴുത്തുകാരനും ഗ്രന്ഥരചയിതാവുമായ ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് മെമ്പർ എ.ജോണി അധ്യക്ഷത വഹിച്ചു. കെ.പി.ശശികുമാർ,
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം ഷാഫി മാസ്റ്റർ
കെ.എ.ആന്റണി,
കണിയാങ്കണ്ടി അബ്ദുള്ള, പി.ഉസ്മാൻ,ബാബു മാസ്റ്റർ എ.പി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
യാത്രകളിൽ താൻ കണ്ടെത്തിയ ചരിത്രപരമായ സത്യങ്ങളെ തീക്ഷ്ണമായ ചിന്തയാലും, ജീവത്തായ വീക്ഷണത്താലും ശുദ്ധീകരിച്ച് നിശ്ചയദാർഢ്യത്തോടും ലക്ഷ്യത്തോടും കൂടി എഴുത്തിലൂടെ പ്രതിഫലിപ്പിച്ച് അത് വായനക്കാരനിലേക്ക് പകർന്നു നൽകി ഒരു പുതിയ മുഖമുള്ള സഞ്ചാരസാഹിത്യശാഖ ലോകത്തിന് സമ്മാനിച്ച് വിട പറഞ്ഞ എഴുത്തുകാരനായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് ജുനൈദ് കൈപ്പാണി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.





Leave a Reply