നവചൈതന്യ ഔഷധസസ്യസംസ്ക്കരണ വിതരണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, ശാസ്ത്രസാങ്കേതികവകുപ്പ് ഭാരതസര്‍ക്കാര്‍, കുടുംബശ്രി വയനാട്, പൊഴുതന ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്തസംരംഭമായ നവചൈതന്യ ഔഷധസസ്യസംസ്ക്കരണ വിതരണ യൂണിറ്റ് പൊഴുതന അത്തിമൂലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യൂണിറ്റിന്‍റെ ഉദ്ഘാടനം പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍. സി. പ്രസാദ് നിര്‍വ്വഹിച്ചു. പ്രസ്തുത പരിപാടിക്ക് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. ഷക്കീല വി. അദ്ധ്യക്ഷത വഹിച്ചു. നവചൈതന്യ യൂണിറ്റിന് വേണ്ടി ശ്രീമതി. പ്രമീള രവീന്ദ്രന്‍ സ്വാഗതവും, ശ്രീമതി. മാളുക്കുട്ടി നന്ദിയും അറിയിച്ചു. കുടുംബശ്രി ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി. സാജിത, ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ വി. എന്‍. വിമല, വാര്‍ഡ് മെമ്പര്‍മാരായ അംബിക, ജോസ് എം. എം. എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡ്, പേമാരി മൂലമുള്ള തൊഴില്‍ പ്രതിസന്ധി നേരിടാന്‍ പ്രദേശിക ഉത്പാദന വ്യവസ്ഥയും, പുതുസംരംഭങ്ങളും അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രതിപാദിച്ചു.





Leave a Reply