September 30, 2026

കസ്റ്റം ഹയറിംഗ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതിയിന്‍ കീഴില്‍ കൃഷികല്ല്യാണ്‍ അഭിയാന്‍ പ്രകാരം കസ്റ്റം ഹയറിംഗ് സെന്ററുകള്‍ (ഒരു ബ്ലോക്കില്‍ 2 എണ്ണംവീതം) തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ട് പേരോ അതില്‍ കൂടുതലോ അംഗങ്ങNgള്ള തൊഴില്‍ സംഘങ്ങള്‍ക്കാണ് പദ്ധതി ലഭിക്കുന്നത്. പദ്ധതിയിന്‍ കീഴില്‍ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങാം. 8 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. താല്‍പ്പര്യമുള്ള സംഘങ്ങള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം കസ്റ്റം ഹയറിംഗ് സെന്ററുകള്‍ ആയി രജിസ്റ്റര്‍ ചെയ്ത് സംഘത്തിന്റെ പേരില്‍ പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും എടുത്ത് കണിയാമ്പറ്റയിലുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ഒരാഴ്ചക്കകം ബന്ധപ്പെടണം. 

നിലവിലുള്ള സംഘങ്ങള്‍ കസ്റ്റം ഹയറിംഗ് സെന്ററുകളായി മാറ്റാനായി അവരുടെ ബൈലോയില്‍ കൃഷിയന്ത്രങ്ങള്‍ വാടകക്ക് കൊടുക്കുമെന്നും കര്‍ഷകര്‍ക്ക് നേരിട്ട് കാര്‍ഷിക വൃത്തി വാടക നിരക്കില്‍ ചെയ്ത് കൊടുക്കുമെന്നും ചേര്‍ത്തതിന് ശേഷം പുതുതായി യന്ത്രങ്ങള്‍ വാങ്ങാന്‍ അപേക്ഷിക്കാം. ഫോണ്‍ നമ്പര്‍: 9400621331, 9383471924, 9746660621.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *