സര്‍ക്കാര്‍ കോവിഡിനൊപ്പം ജീവിക്കാന്‍ നിര്‍ദ്ദേശിച്ച് കോവിഡിനൊപ്പം കൊള്ളയടിക്കുന്നു: കെ.പി അനില്‍കുമാര്‍
കല്‍പ്പറ്റ:പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ കോവിഡിനോടൊപ്പം ജീവിക്കാനുള്ള ആഹ്വാനം നല്‍കി കേരള ജനത വീട്ടിലടങ്ങി ഇരിക്കുമ്പോള്‍, അതിനെ മറയാക്കി സ്വര്‍ണ്ണ കൊള്ളയടക്കം നടത്തി നാടിനെ വിറ്റ് കൊണ്ടിരിക്കുന്നു.
ആദ്യം സ്പ്രിംഗ്ളറിലൂടെ ഡാറ്റ കച്ചവടവും, ബെവ്ക്യൂ ആപ്പിലൂടെ ബാര്‍ മുതലാളിമാര്‍ക്ക് ടീട്ടെയില്‍ കച്ചവടവും, കരിമണല്‍ കച്ചവടവും നടത്തിയവര്‍ അവസാനം രാജ്യത്തിന്‍റെ സുരക്ഷക്കും, സാമ്പത്തിക ഭദ്രതക്കും, അന്താരാഷ്ട്ര ബന്ധത്തിനും ഭീഷണിയാവുന്ന രീതിയില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ നിരന്തരം സ്വര്‍ണ്ണം കടത്തി എന്നത് പേടിപ്പെടുത്തുന്നു. ഈ കൊള്ളസംഘത്തിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നത് അങ്ങേയറ്റം ലജ്ജാകരവുമാണ്.
ക്രൈംബ്രാഞ്ച് പ്രതിസ്ഥാനത്ത് നിര്‍ത്തി കേസെടുത്ത ഒരു പ്രതിക്ക് സംസ്ഥാന ഐ ടി വകുപ്പിന്‍റെ സുപ്രധാന സ്ഥാനത്ത് കരാര്‍ നിയമനം വഴി ജോലി ലഭിക്കാന്‍ ഇടയായത് ആഭൃന്തര വകുപ്പും, ഐ. ടി വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് കഴിവുകേടാണ്. ഇനി അറിഞ്ഞിട്ടുണ്ടെങ്കില്‍ ഗുരുതരവുമാണ്. രണ്ടാണെങ്കിലും മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല വയനാട് ഡി സി സി കല്‍പ്പറ്റ കലക്ട്രേറ്റിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഗജ അനില്‍കുമാര്‍. ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി ടീച്ചര്‍, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.കെ ജയലക്ഷ്മി, പി.പി ആലി, വി.എ മജീദ്, എ. പ്രഭാകരന്‍ മാസ്റ്റര്‍, അഡ്വ.എന്‍.കെ വര്‍ഗീസ്, എം.ജി ബിജു, നിസി അഹമ്മദ്, എന്‍.സി കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, ആര്‍.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, പി.കെ അനില്‍കുമാര്‍, കമ്മന മോഹനന്‍, കെ.ഇ വിനയന്‍, ചിന്നമ്മ ജോസ്, അഡ്വ.വേണുഗോപാല്‍, ഗിരീഷ് കല്‍പ്പറ്റ, അഡ്വ.ജോഷി സിറിയക്ക്, സംഷാദ് മരക്കാര്‍, അനില്‍ എസ്. നായര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply