September 29, 2026

മനുഷ്യൻ പങ്കുവെക്കൽ മനോഭാവത്തിലേക്ക് വളരണമെന്ന് മാർ ജോസ് പൊരുന്നേടം

0
Binu.jpg
By ന്യൂസ് വയനാട് ബ്യൂറോ
മനുഷ്യൻ പങ്കുവെക്കൽ മനോഭാവത്തിലേക്ക് വളരണമെന്നും സഹജീവികളോട് കരുണകാണിക്കണമെന്നും മാർ ജോസ് പൊരുന്നേടം അഭ്യർത്ഥിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എടവക ഗ്രാമപഞ്ചായത്തിലെ പുത്തൻകുടി ജോയിക്കും കുടുംബത്തിനും നിർമിച്ചുനൽകിയ ഭവനത്തിന്റെ വെച്ചിരിപ്പും താക്കോൽദാനവും  നടത്തി സംസാരിക്കുകയായിരുന്നു  അദ്ദേഹം . മനുഷ്യൻ സമ്പത്ത് കൂട്ടിവെക്കാതെ മറ്റുള്ളവർക്ക് വേണ്ടി പങ്കുവെച്ചാൽ സമൂഹത്തിൽ ഭവന രഹിതരോ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തവരോ ഉണ്ടാകില്ല എന്നും, കോവിഡ് കാലം നമ്മൾക്കുതരുന്ന പാഠം സമ്പത്തിൽ ആശ്രയിക്കാതെ ലാളിത്യത്തിൽ ജീവിക്കണമെന്നും പിതാവ് കൂട്ടിച്ചേർത്തു.  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ .ഫാ.ജിനോജ്‌ പാലത്തടത്തിൽ, ദീപ്തിഗിരി സെന്റ് തോമസ് പള്ളി വികാരി  .ഫാ.ചാണ്ടി പുന്നക്കാട്ട്, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *