കല്യാണപ്പെണ്ണിന് കൊവിഡ് സംശയം : നവവരൻ അടക്കം വിവാഹത്തിൽ പങ്കെടുത്തവരെല്ലാം ക്വാറന്റെയ്നിൽ
കൽപ്പറ്റ: നവവധുവിനെ കോവിഡ് സംശയം. വരൻ അടക്കം വിവാഹ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരും നിരീക്ഷണത്തിൽ . വയനാട്ടിലെ മാനന്തവാടിയിൽ ആണ് സംഭവം. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി ആയിരുന്നു വധു. മാനന്തവാടി സ്വദേശിയായ വരന്റെ ഇടവക പള്ളിയിൽ വച്ചാണ് ഈ മാസം 13,ന് വിവാഹ ചടങ്ങുകൾ നടന്നത് . അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 20 ലധികം പേർ ആയിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വധുവിന് കൊവിഡ് 19 രോഗ സംശയം തോന്നിയതോടെ സ്രവം പരിശോധനയ്ക്കയച്ചു. റിപ്പോർട്ട് പോസിറ്റീവ് എന്നാണ് അറിവ് . എന്നാൽ ഫലം ഔദ്യോഗികമായി ആരോഗ്യവകുപ്പ് അധികൃതർ പുറത്തുവിട്ടിട്ടില്ല .റിപ്പോർട്ട് പോസിറ്റീവ് ആണെന്ന് സംശയം പരന്നതോടെ കല്യാണത്തിൽ പങ്കെടുത്ത് എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു . വരുംദിവസങ്ങളിൽ ജില്ലാ ഭരണകൂടമോ ആരോഗ്യവകുപ്പ് അധികൃതരോ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.





Leave a Reply