ഭിന്ന ശേഷിക്കാർക്ക് വൈറ്റ് ബോർഡ് : പട്ടിക വർഗ വിദ്യാർത്ഥികൾക്ക് മഴവിൽ പൂവ് പദ്ധതികൾ
മാനന്തവാടി.
കോവിഡ് കാലമാണ് ജൂണിൽ സ്കൂൾ തുറക്കുമ്പോൾ എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യം വേണം എന്താണ് വേണ്ടതെന്ന് വെച്ചാൽ നമ്മളെല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങണം ഓ ആർ കേളു എം എൽ എ യുടെ വാക്കുകൾ സമൂഹം ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോൾ മാനന്തവാടി മണ്ഡലത്തിൽ
153 വാർഡുകളിലായി 531 ഓൺലൈൻ പഠന കേന്ദ്രങ്ങൾ പഠിക്കാൻ 4463 കുട്ടികൾ,ഹലോ സ്കൂൾ പദ്ധതി തുടരുകയാണ് മാറിയ കാലത്തെയും പ്രതിസന്ധികളെയും മറികടന്ന്.
മാനന്തവാടി ബി ആർ സി യിൽ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈക്കൊണ്ടെ തീരുമാനങ്ങളാണ് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുവാൻ കരുത്തായത്.
മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സമിതികൾ വിളിച്ചു ചേർക്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് വാർഡുകൾ കേന്ദ്രീകരിച്ച് വാർഡ് തല വിദ്യാഭ്യാസ സമിതികൾ രൂപീകരിച്ചു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റിയിൽ ആ പഞ്ചായത്തിലെ അധ്യാപകരെയും, വിദ്യാഭ്യാസ പ്രവർത്തകരെയും, പി ടി എ, പ്രതിനിധികളെയും, കുടുംബശ്രീ ഭാരവാഹികളെയും , മെന്റർ ടീച്ചർമാരെയും, ക്ലസ്റ്റർ കോർഡിനേറ്റർമാരെയും, വിദ്യാഭ്യാസ വളണ്ടിയർമാരെയും ഉപയോഗപ്പെടുത്തി. പ്രധാനമായും ഓൺലൈൻ പഠനം സാധ്യമല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. മാനന്തവാടി മണ്ഡലത്തിൽ മുഴുവൻ വാർഡുകളിലും മൂന്ന് വീതമെങ്കിലും ഓൺലൈൻ പൊതു പഠന കേന്ദ്രങ്ങൾ ഒരുക്കാനായി. വിക്ടേഴ്സ് ചാനൽ ലഭ്യമല്ലാത്ത കേന്ദ്രങ്ങളുടെ എണ്ണം പരിശോധിച്ചു. വൈദ്യുതി ലഭ്യമല്ലാത്ത പൊതു കേന്ദ്രങ്ങളെ പ്രത്യേകം തരം തിരിച്ച് ഉടൻ വൈദ്യുതി ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തി. ബിആർസിയുടെ സഹായത്തോടെയാണ് മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചത്. പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതികൾ വാർഡ് തല വിദ്യാഭ്യാസ കമ്മിറ്റികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി. പഞ്ചായത്ത് തല സമിതികളെ സഹായിക്കാൻ ബിആർസി കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചു. തുടർന്ന് ടി വി ആവശ്യമായ സ്ഥലങ്ങൾ കണ്ടെത്തി. 87 കേന്ദ്രങ്ങളിൽ മാത്രമായിരുന്നു. സൗകര്യമുണ്ടായിരുന്നത്. 89 കേന്ദ്രങ്ങളിലേക്ക് പ്രദേശികമായി ചില വ്യക്തികളും ഏജൻസികളിലും നൽകി. എല്ലായിടത്തും ടി വിയും ഡിടി എച്ചും എത്തിക്കുകയെന്നത് വലിയ കടമ്പയായിരുന്നു. എന്നാൽ ബി ആർ സി യുടെ നേതൃത്വത്തിൽ 221 ടിവികൾ നൽകാനായി നിരവധിയാളുകൾ സഹായിച്ചു യുഎൽ സി സി 35, വ്യവസായ വകുപ്പ് 35, രാഹുൽ ഗാന്ധി എം പി 45, വിരേന്ദ്രകുമാർ എം പി – 45 എന്നിവർ കയ്യഴിഞ്ഞ് സഹായിച്ചു. കൂടാതെ കെ എസ് ടി എ , സഹകരണ ബാങ്കുകൾ എന്നിവക്ക് പുറമേ എസ് എഫ് ഐ യുo ഡി വൈ എഫ് ഐയും അടക്കമുള്ള സംഘടനകൾ കൂടി കൈകോർത്ത് മുന്നിട്ടിറങ്ങിയപ്പോൾ 531 പഠന കേന്ദ്രങ്ങളെന്നത് നിസാരമായിരുന്നു.
പഠനകേന്ദ്രങ്ങളിലെ മികവുറ്റ പരിശീലനം മികച്ച റിസൾട്ട് ആണ് നൽകുന്നത് .
അൺ എയ്ഡഡ് കുട്ടികളും പഠന കേന്ദ്രങ്ങളിലേക്കെത്തി അത് വഴി പൊതു വിദ്യാലയങ്ങളിലേക്കും എത്തും.
പഠനോപകരണങ്ങൾ മാസ്ക് സാനിറ്റൈസർ തുടങ്ങിയവ ജനകീയമായി നൽകുന്നു.
അംഗൻവാടികൾ വായനശാലകളും വൈദ്യുതി, ഡി ടി എച്ച്, ടി വി തുടങ്ങിയ സൗകര്യങ്ങളോടെ സജീവമായി എന്നതും നേട്ടമായി
അറ്റൻഡൻസ് രജിസ്റ്റർ, ടൈംടേബിൾ , ഓൺലൈൻ ക്ലാസ് എന്നിങ്ങനെ സൗകര്യങ്ങളൊരുക്കി.
ഭിന്നശേഷി കുട്ടികൾക്ക് അനുരൂപീകരണം നടത്തിയ , പാഠഭാഗങ്ങൾ വൈറ്റ് ബോർഡ്, പട്ടിക വർഗ വിദ്യാർത്ഥികൾക്ക് മഴവിൽ പൂവ് പദ്ധതികളും നടപ്പിലാക്കിയതോടെ എല്ലാ വിഭാഗങ്ങളുടെയും പരിപൂർണ്ണ പങ്കാളിത്തമായി.മണ്ഡലത്തിലെ മുഴുവൻ അധ്യാപകരുടേയും സേവനം കൂടി ലഭിച്ചതോടെ ക്ലാസുകൾ ഗംഭീരമായി. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിൽ ട്രയിനർമാർ ഉൾപ്പെടെയുള്ളവരുടെ അക്കാദമിക്ക് പിന്തുണ വാർഡ്തല വിദ്യാഭ്യാസ സമിതികൾക്ക് ലഭ്യമാക്കിയതോടെ ഓൺ ലൈൻ പാഠശാലകൾ തകൃതിയായി നടക്കുകയാണ്.





Leave a Reply